
തിരുവനന്തപുരം : സംസ്ഥാന അണ്ടർ 20 ഇന്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരം കേരള കൗമുദി ഫോട്ടോഗ്രാഫർ അജയ് മധുവിന്. 5000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
കാസർകോഡ് ചാമ്പ്യന്മാർ
തിരുവനന്തപുരം: സംസ്ഥാന യൂത്ത് അണ്ടർ 20 ജില്ലാ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കാസർകോഡിന് കിരീടം. ഇന്നലെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽആലപ്പുഴയെ 1-0ത്തിനാണ് കാസർകോഡ് പരാജയപ്പെടുത്തിയത്. മുഹമ്മദ് നിഹാദ് അലിയാണ് വിജയഗോൾ നേടിയത്. ഏഴാം മിനിട്ടിൽ ആലപ്പുഴയുടെ കോട്ട പിളർത്തി നിഹാദിന്റെ ലോങ് റേഞ്ച് വലകുലുക്കി..മുൻ മത്സരങ്ങളിൽ രണ്ട് മഞ്ഞകാർഡുകൾ ലഭിച്ചതിനെ തുടർന്ന് ആലപ്പുഴയുടെ ഗോൾവേട്ടക്കാരൻ അതീന്ദ്രന് മത്സരത്തിൽ ഇറങ്ങാൻ കഴിയാത്തത് ആലപ്പുഴയുടെ ആക്രമണത്തിന്റെ മുനയൊടിച്ചു.ലൂസേഴ്സ് ഫൈനലിൽ കോട്ടയത്തെ 2-1ന് ് മലപ്പുറം പരാജയപ്പെടുത്തി . വിജയികൾക്ക് മന്ത്രി വി.ശിവൻകുട്ടി ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |