
ന്യൂഡൽഹി: സ്‌പോർട്‌സിൽ ശത്രുതയ്‌ക്ക് സ്ഥാനമില്ലെന്ന് തെളിയിക്കുന്നതിന്റെ ചില ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിലിപ്പോൾ വൈറലായിരിക്കുന്നത്. ഇന്നലെ കൊളംബോയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന ട്വന്റി 20 ലോകകപ്പ് മത്സരത്തിനിടെയുള്ള ദൃശ്യങ്ങളാണവ. മത്സരത്തിന് മുന്നോടിയായി നടന്ന ചടങ്ങിനിടെ മുൻ ഇന്ത്യൻ ക്യാപ്റ്റനും സ്റ്റാർ ബാറ്റ്‌സ്മാനുമായ രോഹിത് ശർമ്മയും മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം വസീം അക്രവും ആലിംഗനം ചെയ്‌ത് സൗഹൃദം പങ്കുവയ്‌ക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.
പാകിസ്ഥാൻ താരങ്ങൾക്ക് ഹസ്‌തദാനം നൽകില്ലെന്ന് ഇന്ത്യൻ താരങ്ങൾ നിലപാടെടുത്ത പശ്ചാത്തലത്തിലാണ് ഇത് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.
പഹൽഗാം ആക്രമണത്തിന് ശേഷം മത്സരവേളയിൽ പാകിസ്ഥാൻ താരങ്ങൾക്ക് ഹസ്‌തദാനം നൽകില്ലെന്ന നിലപാടാണ് ഇന്ത്യൻ താരങ്ങൾ സ്വീകരിച്ചുവരുന്നത്. ഇന്നലെ കൊളംബോയിൽ നടന്ന ട്വന്റി 20 ലോകകപ്പിലും ആ രീതി തുടർന്നു. ഇതുസംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങൾ ഒരുഭാഗത്ത് നടക്കുമ്പോഴാണ് ഇരുരാജ്യങ്ങളിലെയും താരങ്ങളുടെ സൗഹൃദ നിമിഷങ്ങൾ വൈറലാകുന്നത്. വലിയ പ്രതികരണങ്ങളാണ് ആരാധകരുടെ ഭാഗത്ത് നിന്നും വീഡിയോയ്‌ക്ക് ലഭിക്കുന്നത്.
ട്വന്റി 20 ലോകകപ്പിന്റെ അംബാസഡറായാണ് രോഹിത് ശർമ്മ കൊളംബോയിൽ എത്തിയത്. ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ഔപചാരിക ചടങ്ങിന് മുൻപായി രോഹിതും അക്രവും ഒരു ചെറിയ സംഭാഷണം പങ്കിട്ടു. ചിത്രങ്ങൾക്ക് പോസ് ചെയ്തു, ആലിംഗനം ചെയ്തു.
Legends Hugs, Kids don’t Shake Hands.. #INDvPAK #T20WorldCup pic.twitter.com/FmfZlF12yA
— Nibraz Ramzan (@nibraz88cricket) February 15, 2026
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |