SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.41 PM IST

തലസ്ഥാനത്ത് വൻലഹരിവേട്ട; ഇന്നോവ കാറിൽ 300 കിലോഗ്രാം കഞ്ചാവ്,​ യുവാവ് പിടിയിൽ

Increase Font Size Decrease Font Size Print Page
drug

തിരുവനന്തപുരം: പാപ്പനംകോടുനിന്ന് 300 കിലോഗ്രാമിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ. കരകുളം സ്വദേശി അഫ്സലിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നോവ കാറിൽ ലഹരിവസ്തുക്കൾ കടത്താൻ ശ്രമിക്കവെ ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്. അഫ്സൽ നേരത്തെയും കേസുകളിൽ പ്രതിയായിരുന്നുവെന്നാണ് വിവരം. കഞ്ചാവും കാറും മറ്റൊരാൾക്ക് കൈമാറാൻ കാത്തുനിൽക്കവേയാണ് യുവാവ് പിടിയിലായത്.

നാർക്കോട്ടിക് അസിസ്​റ്റന്റ് കമ്മീഷണർ ഗോപകുമാറിന്റെ നേതൃത്വത്തിലാണ് സി​റ്റിയിൽ പരിശോധന നടത്തിയത്. പ്രതിയെ ചോദ്യം ചെയ്യുകയാണ്. കഞ്ചാവുകടത്തിയതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.

TAGS: CASE DIARY, DRUGCASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY