
ആലപ്പുഴ: സഞ്ജീവനം സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ കൾച്ചറൽ ട്രാവലിന് തുടക്കമായി. എസ്.എൽ പുരം സദാനന്ദൻ സ്മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച യാത്ര എസ്.എൽ പുരം ജയസൂര്യ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ കരുമാടിക്കുട്ടൻ സ്മാരകത്തിലേക്കായിരുന്നു ആദ്യയാത്ര.
സഞ്ജീവനം സാംസ്കാരിക സമിതി ചെയർപേഴ്സൺ സുജീവ് സുരേന്ദ്രൻ അദ്ധ്യക്ഷനായി. ജനറൽ കൺവീനർ കെ.വി.രതീഷ്, ട്രഷറർ ആർ.ലിനിമോൾ, ചേർത്തല എസ്.എൻ കോളേജ് മലയാളവിഭാഗം മേധാവി ടി.ആർ.രതീഷ്, ആർ.സബീഷ് മണവേലി എന്നിവർ സംസാരിച്ചു.
ചേർത്തല ശ്രീനാരായണ കോളേജിലെ മലയാളം അദ്ധ്യാപകനായിരുന്ന ഒ.എസ്.സഞ്ജീവിന്റെ സ്മരണാർത്ഥം പൂർവ്വവിദ്യാർത്ഥികളും സഹപ്രവർത്തകരും ചേർന്ന് രൂപീകരിച്ച കൂട്ടായ്മയാണ് സഞ്ജീവനം സാംസ്കാരിക സമിതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
