
ബീജിംഗ്: കിഴക്കൻ ചൈനയിൽ പടക്ക കടയിലുണ്ടായ പൊട്ടിത്തെറിയിൽ 8 പേർക്ക് ദാരുണാന്ത്യം. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് ചാന്ദ്ര പുതുവർഷ ആഘോഷങ്ങൾ തുടങ്ങാനിരിക്കെ, ജിയാംഗ്ഷൂ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലായിരുന്നു സംഭവം. കടയ്ക്ക് സമീപത്ത് വച്ച് അശ്രദ്ധമായി കരിമരുന്ന് പ്രയോഗം നടത്തിയതാണ് അപകടത്തിൽ കലാശിച്ചത്. 15 ദിവസം നീളുന്നതാണ് ചൈനീസ് ചാന്ദ്ര കലണ്ടർ പ്രകാരമുള്ള പുതുവർഷാഘോഷം. സ്‌പ്രിംഗ് ഫെസ്റ്റിവൽ എന്നും അറിയപ്പെടുന്ന ആഘോഷം ചൈനയിലെ ഏറ്റവും തിരക്കേറിയ ടൂറിസം സീസണാണ്. പരിസ്ഥിതി മലിനീകരണം മുൻനിറുത്തി മിക്ക നഗരങ്ങളിലും കരിമരുന്ന് പ്രയോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
കോഴിക്കോട് ആനിഹാൾ റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിനു തീ പിടിച്ചപ്പോൾ അണയ്ക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ
കോഴിക്കോട് ആനിഹാൾ റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിനു തീ പിടിച്ചപ്പോൾ അണയ്ക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ