
തൃശൂർ: വിരമിച്ച അങ്കണവാടി ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി നൽകണമെന്ന 2022ലെ സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് റിട്ട. അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് ഗ്രൂപ്പ് ഇൻ കേരള തൃശൂർ ജില്ലാ കമ്മിറ്റി നടത്തിയ നിരാഹാര സമരം നടത്തി. തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുധീഷ് ഉദ്ഘാടനം ചെയ്തു. തൃശൂർ താലൂക്ക് ഓഫീസിനു മുന്നിൽ നടന്ന സമരത്തിൽ ജില്ലാ പ്രസിഡന്റ് അശോകവല്ലി
അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ഡി.അൽഫോൺസ, ഓമന വിജയൻ, വി.വി.തങ്കം, ഗീത, സരോജനി, ലിസി, സുശീല, അംബിക എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
