
തിരുവനന്തപുരം : മികച്ച അപകട പരിചരണ വിഭാഗത്തിനുള്ള ധനം ഹെൽത്ത് കെയർ സമിറ്റ് 2026 പുരസ്ക്കാരം നെയ്യാർ മെഡിസിറ്റി നേടി. ബെസ്റ്റ് ഹോസ്‌പിറ്റൽ ടു വർക്ക് വിഭാഗത്തിലും നെയ്യാർ മെഡിസിറ്റിയ്ക്കാണ് പുരസ്ക്കാരം. കൊച്ചിയിൽ നടന്ന ചടങ്ങിൽ നെയ്യാർ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ ഡോ.പ്രേംകിരൺ,ഫിനാൻസ് ഡയറക്ടർ വിഷ്ണു മഹേന്ദ്രൻ എന്നിവർ ചേർന്ന് അവാർഡുകൾ ഏറ്റുവാങ്ങി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി പ്രസിഡന്റ് ഡോ. അതുൽ ജോസഫ് മാനുവൽ, ധനം ബിസിനസ് മീഡിയ ഡയറക്ടർ വിജയ് എബ്രഹാം, അസോസിയേഷൻ ഒഫ് ഹെൽത്ത് പ്രൊവൈഡേഴ്സ് ഇന്ത്യ ഡയറക്ടർ ജനറൽ ഗിർധാർ ഗ്യാനി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
