SignIn
Kerala Kaumudi Online
Wednesday, 22 April 2026 12.54 PM IST

കെ.എം. ഷാജഹാൻ അഞ്ച് ലക്ഷം പലിശയും നൽകണം

Increase Font Size Decrease Font Size Print Page
s

തിരുവനന്തപുരം : പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ് ശ്രീജിത്തിനെതിരായ അപകീർത്തി കേസിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും ബ്ലോഗറുമായ കെ.എം. ഷാജഹാൻ അഞ്ച് ലക്ഷം രൂപയും അതിന്റെ പലിശയും നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി. അഡീഷണൽ മുൻസിഫ് ബി. ശാലിനിയാണ് പ്രതിയെ ശിക്ഷിച്ചത്.
ശ്രീജിത്ത് കൈക്കൂലിക്കാരനും അഴിമതിക്കാരനുമാണമെന്നതടക്കം അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെ വരെ അപമാനിക്കുന്ന പ്രസ്താവനകളാണ് ഷാജഹാൻ നടത്തിയത്. യാതൊരു തെളിവുമില്ലാത്ത വസ്തുതാ രഹിതമായ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന നോട്ടീസ് ഷാജഹാൻ അവഗണിച്ചിരുന്നു. കേസ് കോടതി പരിഗണിച്ചപ്പോഴും താൻ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ ഷാജഹാന് കഴിഞ്ഞില്ല. കോടതിയിൽ ഹാജരായതുമില്ല. ഇക്കാര്യങ്ങൾ ചൂണ്ടികാട്ടിയാണ് കോടതി വിധി. യൂ ട്യൂബ് ചാനലായ ദി ട്രൂത്ത് ടാഗ് എന്ന ചാനലിൽ 2021 ജനുവരി ഒന്നിനാണ് ആദ്യ വീഡിയോ പങ്കുവച്ചത്. തുടർന്ന് നിരന്തരം വീഡിയോകൾ പ്രചരിപ്പിച്ചിരുന്നു. കേസ് ഫയൽ ചെയ്ത അന്ന് മുതൽ ഷാജഹാൻ പിഴതുകയായ അഞ്ച് ലക്ഷം രൂപയുടെ ആറ് ശതമാനം പലിശയും കോടതി ചെലവും അടക്കം നൽകണം.

TAGS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.