
തൃശൂർ: അടിസ്ഥാന നഗരസൗകര്യ വികസനവുമായി ബന്ധപ്പെട്ട് നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് ധനസഹായം നൽകുന്നതിനും പിന്തുണയ്ക്കുന്നതിനുമായി കേന്ദ്രസർക്കാർ ആരംഭിച്ച ഏകജാലക പരിഹാരമായ അർബൻ ഇൻവെസ്റ്റ് വിൻഡോയുടെ (യു.ഐ.ഡബ്ല്യു.ഐ.എൻ) ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി കിലയും ഹഡ്‌കോയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. മന്ത്രി എം.ബി.രാജേഷിന്റെ സാന്നിദ്ധ്യത്തിൽ കില ഡയറക്ടർ ജനറൽ എ.നിസാമുദ്ദീനും തിരുവനന്തപുരം ഹഡ്‌കോ റീജ്യണൽ ചീഫ് എസ്.ശ്യാംകുമാറുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. കേരളത്തിലെ അർബൻ ഇൻവെസ്റ്റ് വിൻഡോയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി നഗര തദ്ദേശ സ്ഥാപനങ്ങൾക്കായുള്ള ഗവേഷണം, പരിശീലനം,ശേഷി വർധിപ്പിക്കൽ എന്നിവയിലൂടെ നഗര വെല്ലുവിളികളെ നേരിടുന്നതിനുള്ളതാണ് ധാരണാപത്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
