
ബീജിംഗ്: ചൈനയിലെ ഹ്യൂബെയ് പ്രവിശ്യയിൽ പടക്ക കടയിലുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 2ന് ഷിയാംഗ്‌യാങ്ങ് നഗരത്തിലെ ഷെൻജിയിലായിരുന്നു സംഭവം. സ്ഫോടനത്തെ തുടർന്ന് 50 സ്ക്വയർ മീറ്റർ പ്രദേശത്ത് വൻ തീപിടിത്തമുണ്ടായി. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
ഞായറാഴ്ച ജിയാംഗ്ഷൂ പ്രവിശ്യയിലുണ്ടായ സമാന അപകടത്തിൽ 8 പേർ കൊല്ലപ്പെട്ടിരുന്നു. ചാന്ദ്ര പുതുവർഷ ആഘോഷങ്ങൾ ചൊവ്വാഴ്ച തുടങ്ങിയതോടെ ചൈനയിൽ കരിമരുന്ന് പ്രയോഗം വ്യാപകമാണ്. അപകടങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ പടക്ക കടകളിൽ അടിയന്തര സുരക്ഷാ പരിശോധനകൾ നടത്താൻ എമർജൻസി മാനേജ്മെന്റ് മന്ത്രാലയം ഉത്തരവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
