
ജനീവ: സ്വിറ്റ്സർലൻഡിലെ ജനീവയിൽ യു.എസിന്റെ മദ്ധ്യസ്ഥതയിൽ നടന്ന മൂന്നാം റൗണ്ട് യുക്രെയിൻ-റഷ്യ സമാധാന ചർച്ചയും കാര്യമായ പുരോഗതിയില്ലാതെ പിരിഞ്ഞു. അടുത്ത റൗണ്ട് ചർച്ചയുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല. അർത്ഥവത്തായ പുരോഗതിയുണ്ടെന്നാണ് ചർച്ചയിൽ പങ്കെടുത്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അവകാശപ്പെട്ടത്. എന്നാൽ ചർച്ച ബുദ്ധിമുട്ടായിരുന്നെന്ന് റഷ്യൻ, യുക്രെയിൻ സംഘങ്ങൾ പ്രതികരിച്ചു. ചർച്ചയെ തടസപ്പെടുത്താൻ റഷ്യ ശ്രമിക്കുന്നെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി കുറ്റപ്പെടുത്തി. വിട്ടുവീഴ്ച നടത്താൻ തങ്ങൾക്ക് മേൽ മാത്രം യു.എസ് സമ്മർദ്ദം തുടരുന്നത് ശരിയല്ലെന്നും സെലെൻസ്കി വിമർശിച്ചു. യുക്രെയിനിലെ 20 ശതമാനം പ്രദേശം നിലവിൽ റഷ്യൻ നിയന്ത്രണത്തിലാണ്. ഇത് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് റഷ്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |