SignIn
Kerala Kaumudi Online
Friday, 20 February 2026 4.19 AM IST

ഈ ഡിജിറ്റൽ നൂറ്റാണ്ടിൽ ഇന്ത്യ സ്വന്തമായി കോഡുകൾ എഴുതും

Increase Font Size Decrease Font Size Print Page
s

സാങ്കേതികവിദ്യ മാനവരാശിയെ സേവിക്കാനാണ്, അല്ലാതെ അതിനു പകരമാകാനല്ല. നമ്മുടെ കാഴ്ചപ്പാടു വ്യക്തമാണ്: നിർമിതബുദ്ധി ആഗോള വികസനത്തിനു വേഗം കൂട്ടണം; അതേസമയം അതു പൂർണമായും മനുഷ്യകേന്ദ്രീകൃതമാകുകയും വേണം. നാം പ്രതിഭകളെ പരിപോഷിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. നിർമിതബുദ്ധി വിപ്ലവത്തിൽ പങ്കാളികളാകുന്ന അവസ്ഥയിൽനിന്ന്, അതു രൂപപ്പെടുത്തുന്ന തലത്തിലേക്ക് ഇന്ത്യയെ എത്തിക്കുന്നതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളും നയപരമായ സാഹചര്യങ്ങളും നൈപുണ്യശേഷിയും നാം കെട്ടിപ്പടുക്കുകയാണ്. നമ്മുടെ ഐ.ടി മേഖല സേവനദാതാക്കളായി മാത്രം തുടരരുത്, മറിച്ച്, ഇന്ത്യക്കും ലോകത്തിനും പ്രയോജനപ്പെടുന്ന നിർമിതബുദ്ധി ഉത്പ്പന്നങ്ങളും പ്ലാറ്റ്‌ഫോമുകളും പരിഹാരങ്ങളും നിർമ്മിക്കുന്നതിൽ മുൻപന്തിയിൽ എത്തണമെന്നാണു നാം ആഗ്രഹിക്കുന്നത്.

സാധ്യമാണെന്നു നാം കരുതിയ കാര്യങ്ങളുടെ അതിരുകൾ വികസിപ്പിക്കാൻ സഹായിക്കുന്ന പതിന്മടങ്ങു കരുത്തായി ഞാൻ നിർമ്മിതബുദ്ധിയെ കാണുന്നു. നിർമ്മിതബുദ്ധി ഉപയോഗിക്കുന്നതിൽ മാത്രമല്ല, അതിന്റെ സൃഷ്ടിയിലും ലോകത്തെ ആദ്യ മൂന്നു മഹാശക്തികളിൽ ഒന്നായി ഇന്ത്യ മാറണമെന്നതാണ് എന്റെ സ്വപ്നം. നമ്മുടെ നിർമ്മിതബുദ്ധി മാതൃകകൾ ലോകമെമ്പാടും വിന്യസിക്കപ്പെടും, ഇതു കോടിക്കണക്കിനു ജനങ്ങൾക്ക് അവരുടെ മാതൃഭാഷയിൽ സേവനം നൽകും. നമ്മുടെ നിർമ്മിതബുദ്ധി സ്റ്റാർട്ടപ്പുകൾ ശതകോടികൾ മൂല്യമുള്ളവയായി മാറുകയും ദശലക്ഷക്കണക്കിനു മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

നിർമ്മിതബുദ്ധിയിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നതിനർത്ഥം, ഈ ഡിജിറ്റൽ നൂറ്റാണ്ടിൽ ഇന്ത്യ സ്വന്തമായി കോഡുകൾ എഴുതുക എന്നതാണ്. ഇന്ത്യ എ.ഐ മിഷൻ നമ്മുടെ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്നതും ജനങ്ങളെ സേവിക്കുന്നതും ലോകത്തിനു മുന്നിൽ ഉത്തരവാദിത്വമുള്ള നിർമ്മിതബുദ്ധി നേതൃത്വമായി ഇന്ത്യയെ പ്രതിഷ്ഠിക്കുന്നതുമായ കോഡുകൾ നാം ഉറപ്പാക്കുന്നു. നമ്മുടെ കാഴ്ചപ്പാടു വ്യക്തമാണ്: നിർമ്മിതബുദ്ധി ആഗോള വികസനത്തിനു വേഗം കൂട്ടണം; അതേസമയം അതു പൂർണമായും മനുഷ്യകേന്ദ്രീകൃതമാകുകയും വേണം. നിർമ്മിതബുദ്ധി വിഭജനങ്ങൾ വർധിപ്പിക്കുമെന്നു ലോകം ആശങ്കപ്പെടുന്ന ഈ സമയത്ത്, വിഭജനങ്ങൾ ഇല്ലാതാക്കാനാണ് ഇന്ത്യ ഇതുപയോഗിക്കുന്നത്. നിർമ്മിതബുദ്ധി ഉപയോഗിക്കുന്നതിൽ മാത്രമല്ല, അതു സൃഷ്ടിക്കുന്നതിലും വൻശക്തിയായി മാറാനുള്ള പ്രതിഭയും സംരംഭകത്വ ഊർജവും ഇന്ത്യക്കുണ്ട്.

നവീകരണത്തിനും ഏവരെയും ഉൾപ്പെടുത്തിയുള്ള വികസനത്തിനുമായി നിർമ്മിതബുദ്ധിയെ പതിന്മടങ്ങു കരുത്താക്കി മാറ്റാനുള്ള നമ്മുടെ പ്രതിഭാധനരായ യുവാക്കളുടെ ഓരോ ശ്രമത്തെയും ശക്തിപ്പെടുത്താൻ നാം പ്രതിജ്ഞാബദ്ധതയോടെ നിലകൊള്ളുന്നു. നിർമ്മിതബുദ്ധി മനുഷ്യന്റെ കഴിവുകൾ വർദ്ധിപ്പിച്ചേക്കാമെങ്കിലും, തീരുമാനങ്ങൾ എടുക്കുന്നതിൽ അന്തിമ ഉത്തരവാദിത്വം എപ്പോഴും മനുഷ്യരിൽ നിക്ഷിപ്തമാകണം. നിർമ്മിതബുദ്ധിയിൽ പൊതുവായ തത്വങ്ങൾക്കും മാനദണ്ഡങ്ങൾക്കുമായി ലോകം ഒരുമിച്ചു പ്രവർത്തിക്കണം. സാങ്കേതികവിദ്യ കാരണം തൊഴിലുകൾ ഇല്ലാതാകുന്നില്ല. പകരം, അവയുടെ സ്വഭാവം മാറുകയും പുതിയ തരം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയുമാണു ചെയ്യുന്നത്. പുതിയ കണ്ടെത്തലുകൾ സംഭവിക്കുമ്പോഴെല്ലാം പുതിയ അവസരങ്ങൾ ഉയർന്നുവരുമെന്നു ചരിത്രം നമ്മെ പഠിപ്പിക്കുന്നു. നിർമ്മിതബുദ്ധി യുഗത്തിലും ഇതു സത്യമായിരിക്കും. സ്വയംപര്യാപ്ത ഇന്ത്യയിലെ നിർമ്മിതബുദ്ധി സംബന്ധിച്ച എന്റെ കാഴ്ചപ്പാട് പരമാധികാരം, ഉൾച്ചേർക്കൽ, നവീകരണം എന്നീ മൂന്നു സ്തംഭങ്ങളിലധിഷ്ഠിതമാണ്. നിർമ്മിതബുദ്ധിയിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നതിനർഥം ഈ ഡിജിറ്റൽ നൂറ്റാണ്ടിൽ ഇന്ത്യ സ്വന്തമായി കോഡുകൾ എഴുതുക എന്നതാണ്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.