SignIn
Kerala Kaumudi Online
Friday, 20 February 2026 2.54 AM IST

ഥാറിനെ എയറിൽ കയറ്റി എ.ഐ

Increase Font Size Decrease Font Size Print Page
d

ദേശീയ പാതയിലെ സൂചനാ ബോർഡിൽ ഇടിച്ചുകയറി നിൽക്കുന്ന മഹീന്ദ്ര ഥാർ. ഥാർ പറക്കുകയാണോ..കണ്ടവർ വാ പൊളിച്ചു.. എങ്ങനെ?​

കഴിഞ്ഞ ദിവസം ഇന്റർനെറ്റിൽ വൈറലായ ദൃശ്യത്തിനുപിന്നിലെ കഥ പലതും പ്രചരിച്ചു. ഡൽഹി, ഗുരുഗ്രാം, ജയ്പൂർ, എക്സിറ്റ് 22, എൻ.എച്ച് 48 എന്ന് എഴുതിയിരിക്കുന്ന ഓവർഹെഡ് ബോർഡ് തകർത്ത് കുടുങ്ങിക്കിടക്കുന്ന ഥാറാണ് വീഡിയോയിൽ. മറ്റൊരുവാഹനത്തിൽനിന്ന് ചിത്രീകരിച്ച രീതിയിലുള്ള വീഡിയോയാണ് ഇത്. ഇത്രയും ഉയരത്തിലുള്ള ബോർഡിൽ വാഹനം എങ്ങനെ എത്തിയെന്നത് വലിയ ചർച്ചകൾക്ക് വഴിവച്ചു.

ജയ്പൂരിൽ അമിതവേഗതയിൽ വന്ന ഥാർ ഇടിച്ചുയർന്ന് ബോർഡിൽ കുടുങ്ങിയതാണെന്ന് പലരും സമൂഹ മാദ്ധ്യമങ്ങളിൽ അവകാശപ്പെട്ടു.

മണിക്കൂറുകളോളം വാഹനം അവിടെ കുടുങ്ങിക്കിടന്നുയെന്നും പിന്നീട് ഏറെ ശ്രമപ്പെട്ട് താഴെയിറക്കിയെന്നുമാണ് ചിലർ ദൃക്സാക്ഷി വിവരണം പോലെ വ്യക്തമാക്കി. എന്നാൽ അധികം വൈകാതെ സത്യാവസ്ഥ പുറത്തുവന്നു. ചിത്രം എ.ഐ നിർമ്മിതമാണ്.

എന്നാൽ പലരും വിശ്വസിക്കാൻ തയ്യാറായിട്ടില്ല. 'ഡ്യൂപ്ലിക്കേറ്റാണെന്ന് പറയില്ല,​ അത്ര ഒറിജിനലായിരുന്നു ചിത്രം".. കഴിഞ്ഞ ദിവസം എ.ഐ ഉച്ചകോടിയിൽ ചൈനീസ് റോബോ സ്വന്തമെന്ന് അവകാശപ്പെട്ട ഗാൽഗോട്ടിയാസ് യൂണിവേഴ്സിറ്റിയുടെ ഡ്രൈവിംഗാണിതെന്ന പരിഹാസവും ഉയർന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.