
ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാർ മാർച്ചിൽ ഒപ്പിട്ട് ഏപ്രിലിൽ പ്രവർത്തനക്ഷമമാകുമെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ വെള്ളിയാഴ്ച പറഞ്ഞു. വ്യാപാര കരാർ നിയമപരമായി അന്തിമമാക്കുന്നതിന്റെ ഭാഗമായി വാണിജ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ദർപ്പൺ ജെയിന്റെ നേതൃത്വത്തിലുള്ള സംഘം 23ന് വാഷിംഗ്ടണിൽ പോകും.
കരാറിൽ ഒപ്പുവെക്കാൻ യു.എസ് വ്യാപാര പ്രതിനിധി (യു എസ് .ടി .ആർ) ജാമിസൺ ഗ്രീർ മാർച്ചിൽ ഇന്ത്യ സന്ദർശിച്ചേക്കും. കഴിഞ്ഞ ജൂലായ് 24ന് ഒപ്പുവച്ച യു.കെയുമായുള്ള സമഗ്ര സാമ്പത്തിക, വ്യാപാര കരാറും കഴിഞ്ഞ ഡിസംബർ 18ന് ഒപ്പുവച്ച ഒമാനുമായുള്ള സാമ്പത്തിക പങ്കാളിത്ത കരാറും ഏപ്രിലിൽ പ്രവർത്തനക്ഷമമാകാൻ സാദ്ധ്യതയുണ്ട്. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള വ്യാപാര കരാർ സംബന്ധിച്ച ആദ്യ റൗണ്ട് ചർച്ചകൾ 23 മുതൽ ന്യൂഡൽഹിയിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |