
കല്ലറ: നോമ്പുകാലമായതോടെ ഈന്തപ്പഴമാണ് താരം.വിശ്വാസികൾ നോമ്പുതുറക്കുന്നത് ഈന്തപ്പഴം കഴിച്ചായതിനാൽ റംസാനിൽ ഇതിന്റെ പ്രാധാന്യമേറെയാണ്. ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈന്തപ്പഴങ്ങൾ വിപണിയിൽ ലഭ്യമാണ്. ഒമാൻ,ഇറാൻ,ഇറാക്ക്,ദുബായ്,ടൂണീഷ്യ,സൗദി അറേബ്യ,ജോർദാൻ തുടങ്ങിയ രാജ്യങ്ങളും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമാണ് ഈന്തപ്പഴമെത്തുന്നത്. സുൽത്താന,സുക്കാരി,അജ്വ,മോഡോൾ,അലോഫാസ്,ഫർദ്,അൽ-അൽഫാത്ത്,സുന്നത് എന്നിങ്ങനെ വിവിധ തരത്തിലുള്ള ഈന്തപ്പഴങ്ങളാണ് വിപണിയിൽ സുലഭമായി ലഭിക്കുന്നത്. എന്നാൽ സൗദിയിൽ നിന്നുള്ള അജ്വ ഈന്തപ്പഴത്തിനാണ് ആവശ്യക്കാരേറെ. ആന്ധ്രാപ്രദേശിൽ നിന്നെത്തുന്ന ഇന്ത്യൻ ഈന്തപ്പഴത്തിന് വില കുറവാണ്. ഇനവും ഗുണനിലവാരവും അനുസരിച്ചാണ് വിലയിലെ മാറ്റം. ഇഫ്താർ നാളുകളിൽ സുഹൃത്തുക്കൾക്ക് നൽകുന്ന സമ്മാനപ്പൊതിയിലും ഈന്തപ്പഴം തന്നെ മുന്നിൽ. റംസാൻ നാളുകളിൽ ഈന്തപ്പഴങ്ങൾക്ക് കിലോയ്ക്ക് 100 രൂപ വരെ വർദ്ധന ഉണ്ടാകാറുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
റംസാൻ നാളുകളിൽ ഈന്തപ്പഴം വില --- കിലോയ്ക്ക് 100 രൂപ വരെ
മജ്ദൂൾ (ഈന്തപ്പഴം ) ---- കിലോയ്ക്ക് 1300 രൂപ
മബ്രൂമ് ---- കിലോ 980 രൂപ
മുസാഫാത്തി ---- 200 രൂപ
ബരാരി --- കിലോ 100 രൂപ
നൂറോളം ഈന്തപ്പഴം
നൂറോളം വ്യത്യസ്ത തരത്തിലുള്ള ഈന്തപ്പഴങ്ങളാണുള്ളത്. ഇതിൽ നാലിലൊന്ന് മാത്രമേ ഇവിടെ സുലഭമായുള്ളൂ. ഏറ്റവും കൂടുതൽ വില ജോർദ്ദാനിൽ നിന്നെത്തുന്ന മജ്ദൂളിനാണ്. കിലോയ്ക്ക് 1300 രൂപയാണ് വില. സൗദിയിൽ നിന്നെത്തിക്കുന്ന മബ്രൂമിന് കിലോയ്ക്ക് 980 രൂപ. ഇറാനിൽ നിന്നുള്ള മുസാഫാത്തിക്കും ആവശ്യക്കാർ കൂടുതലാണ്. ഇതിന് 200 രൂപ മുതലാണ് വില.
വിലക്കുറവിൽ ബരാരി
സൗദിയിൽ നിന്നെത്തുന്ന ഹമൂർ,ശുക്രി,അജ്വ,തവായി എന്നിവ മാർക്കറ്റിൽ സുലഭമായി ലഭിക്കുന്നവയാണ്. ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്നത് ബരാരിയാണ്. കിലോ 100 രൂപ. ഈന്തപ്പഴത്തിന് പുറമെ കാലിഫോർണിയ,കാശ്മീർ എന്നിവിടങ്ങളിൽ നിന്നുവരുന്ന അക്റോട്ടിനും അഫ്ഗാനിസ്ഥാൻ,തുർക്കി എന്നിവിടങ്ങളിൽ നിന്നെത്തുന്ന ആപ്രിക്കോട്ടിനും ആവശ്യക്കാരേറെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |