
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച റിട്ട.ജസ്റ്റിസ് കെ.ടി.ശങ്കരന്റെ നേതൃത്വത്തിൽ ആറന്മുളയിലെ സ്‌ട്രോംഗ് റൂം തുറന്ന് സ്വർണം ഉൾപ്പടെയുള്ള സാധനങ്ങളുടെ പരിശോധനയും കണക്കെടുപ്പും വീണ്ടും ആരംഭിച്ചു. ദേവസ്വം രജിസ്റ്ററും മഹസറും പരിശോധിച്ച ശേഷം സ്‌ട്രോംഗ് റൂമിലെ സാധനങ്ങളുമായി ഒത്തുനോക്കി എണ്ണവും തൂക്കവും മൂല്യവും ഇനം തിരിക്കും. ശേഷം രജിസ്ട്രറിൽ രേഖപ്പെടുത്തും. രണ്ടു ദിവസം കൂടി പരിശോധന തുടർന്നേക്കും. ശബരിമലയിലെ സ്ട്രോംഗ് റൂം തുറന്നും പരിശോധിക്കും. സ്പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണന്റെ മേൽനോട്ടത്തിലാണ് പരിശോധന .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |