
കണ്ണൂർ: പാലത്തായി പോക്‌സോ കേസിൽ ജീവപര്യന്തം തടവു ശിക്ഷയനുഭവിക്കുന്ന ബി.ജെ.പി നേതാവും അദ്ധ്യാപകനുമായ കെ. പത്മരാജന് അനുവദിച്ച അടിയന്തര പരോൾ നീട്ടിയതിൽ വിവാദം. സഹോദരി മരിച്ചതിനെ തുടർന്നാണ് പത്മരാജന് പരോൾ അനുവദിച്ചത്. എന്നാൽ ബലാത്സംഗക്കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്ക് സാധാരണ പരോൾ അനുവദിക്കരുതെന്ന ജയിൽചട്ടം സർക്കാർ ലംഘിച്ചെന്നാണ് ആരോപണം. ഫെബ്രുവരി മൂന്നിന് സഹോദരിയുടെ ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ജയിൽ സൂപ്രണ്ടാണ് മൂന്ന് ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. എന്നാൽ ഇതിനുശേഷം സർക്കാരും ജയിൽ മേധാവിയും ചേർന്ന് അധിക ദിവസങ്ങളുടെ പരോൾ കൂടി നൽകുകയായിരുന്നു. അടിയന്തര ഘട്ടങ്ങളിൽ ജയിൽ സൂപ്രണ്ടിന് പരമാവധി 10 ദിവസവും സർക്കാർ അഞ്ച് ദിവസവും അധികമായി നൽകാം. എന്നാൽ പതിനെട്ട് ദിവസമായി ജയിലിന് പുറത്തുള്ള പത്മരാജന്റെ കാര്യത്തിൽ ഈ ചട്ടം ലംഘിക്കപ്പെട്ടെന്നാണ് ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |