സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കാത്തതുകൊണ്ടാണ് തന്നെപ്പോലുള്ളവൾക്കു ചാരിറ്റി പ്രവർത്തനം നടത്തേണ്ടിവരുന്നതെന്ന പ്രസ്താവനയുമായി രംഗത്തെത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ വിമർശനവുമായി എഴുത്തുകാരനും സർക്കാർ സർവീസിൽ ഡോക്ടറുമായ മനോജ് വെള്ളനാട്.
നാട്ടിലും വീട്ടിലും ഒതുങ്ങിക്കഴിയേണ്ട ഒരു സ്ത്രീ ആരോഗ്യമന്ത്രിയായിരിക്കുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റാത്തതുകൊണ്ട് ആ സ്ഥാനം ഏറ്റെടുക്കാൻ പോലും ഫിറോസ് കുന്നംപറമ്പിൽ റെഡിയായിരിക്കുവാണ്. ആരോഗ്യവകുപ്പെന്ന് പറഞ്ഞാ ഫിറോസും ഫാൻസും വിചാരിച്ചു വച്ചിരിക്കുന്നതെന്താണെന്നെനിക്ക് മനസിലാവുന്നില്ല. ഇയാൾക്ക് ഒരു മെഡിക്കൽ കോളേജങ്ങ് വിട്ടുകൊടുക്കൂ, എങ്ങനെയാണത് നടത്തേണ്ടതെന്ന് കാണിച്ചു തരാമെന്നും പറയുന്നുണ്ട്. മണ്ടത്തരങ്ങൾക്കൊക്കെ ഒരു പരിധി വേണമെന്നും മനോജ് വെള്ളനാട് ഫേസ്ബുക്കിൽ പരിസഹസിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
നാട്ടിലും വീട്ടിലും ഒതുങ്ങിക്കഴിയേണ്ട ഒരു സ്ത്രീ ആരോഗ്യമന്ത്രിയായിരിക്കുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റാത്തതുകൊണ്ട് ആ സ്ഥാനം ഏറ്റെടുക്കാൻ പോലും ഫിറോസ് കുന്നംപറമ്പിൽ റെഡിയായിരിക്കുവാണ്. നന്മ നിറഞ്ഞ നാട്ടുകാർ അതു മനസിലാക്കി വേണ്ടവിധം ചെയ്യണമെന്നാണദ്ദേഹം ഇന്റർവ്യൂവിൽ ആവശ്യപ്പെടുന്നത്.
ആരോഗ്യവകുപ്പെന്ന് പറഞ്ഞാ ഫിറോസും ഫാൻസും വിചാരിച്ചു വച്ചിരിക്കുന്നതെന്താണെന്നെനിക്ക് മനസിലാവുന്നില്ല. ഇയാൾക്ക് ഒരു മെഡിക്കൽ കോളേജങ്ങ് വിട്ടുകൊടുക്കൂ, എങ്ങനെയാണത് നടത്തേണ്ടതെന്ന് കാണിച്ചു തരാമെന്നും പറയുന്നുണ്ട്. മണ്ടത്തരങ്ങൾക്കും വേണ്ടേ ഒരു ലിമിറ്റൊക്കെ? കണ്ടിട്ട്, ചിരിക്കണോ കരയണോ എന്നറിയാൻ പാടില്ലാത്തൊരവസ്ഥയാണ്.
മാത്രമല്ലാ, അദ്ദേഹത്തിന്റെ സ്ത്രീവിരുദ്ധത സഹജമായുള്ളതാണെന്നും, പെട്ടന്നുള്ള ദേഷ്യത്തിലുണ്ടായതല്ലെന്നും ആ വീഡിയോ മാത്രം കണ്ടാൽ മനസിലാവും. ലൈവിൽ പറഞ്ഞ കാര്യങ്ങൾ അതുപോലെ പലവട്ടം ആവർത്തിക്കുന്നുമുണ്ട്. കേസെടുത്തപ്പോൾ നടത്തിയ മാപ്പ് പറച്ചിൽ പ്രഹസനത്തിന് ശേഷമാണിതെന്നതാണ് കോമഡി.
ഇതൊക്കെ കണ്ടിട്ടും, ഇയാളിൽ നന്മയുണ്ടെന്ന് കരുതുന്നവർക്ക് നമോവാഹം. മുറിച്ചുമാറ്റുകയല്ലാ, വേരോടെ പിഴുതെറിയേണ്ടതാണീ മരങ്ങളെയൊക്കെ..
മനോജ് വെള്ളനാട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |