SignIn
Kerala Kaumudi Online
Monday, 23 February 2026 2.57 AM IST

നേമത്തെ പ്രചാരണത്തിന് തുടക്കം കുറിച്ച് ബിജെപി

Increase Font Size Decrease Font Size Print Page
fir

രാജീവ് ചന്ദ്രശേഖർ. ചുവരിൽ താമര വരച്ചു

നേമം :നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ബിജെപി. മണ്ഡലത്തിലെ കാലടി വാർഡിലെ തളിയലിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചുവരിൽ താമര വരച്ചാണ് തുടക്കം കുറിച്ചത്.തിരുവനന്തപുരത്ത് മാറ്റം കൊണ്ടുവരണമെന്നാണ് ആഗ്രഹമെന്നും, അതിനായി നേമത്ത് മത്സരിക്കാൻ സന്നദ്ധനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

. ഇക്കാര്യം രണ്ട് മാസം മുമ്പ് താൻ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടി ദേശീയ നേതൃത്വമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ തിരുവനന്തപുരത്തെ ജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച സ്‌നേഹവും പിന്തുണയും മറക്കാനാവില്ല.നേമത്ത് സജീവമായി രംഗത്തിറങ്ങാനാണ് പദ്ധതി. പാർട്ടി ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു..വികസനം, വിശ്വാസ സംരക്ഷണം, സുരക്ഷ എന്നിവയിലൂന്നിയായിരിക്കും നേമത്തെ ബിജെപിയുടെ പ്രവർത്തനം. മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ നടന്ന കുടുംബ യോഗത്തിലും അദ്ദേഹം പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി എസ്‌ സുരേഷ്, കൗൺസിലർമാരായ ജി എസ്‌ മഞ്ജു, ആർ സി ബീന, ആറ്റുകാൽ മണ്ഡലം

സെക്രട്ടറിമാരായ മുദ്ര ഉണ്ണി, ആറ്റുകാൽ കിരൺ തുടങ്ങിയവരും പങ്കെടുത്തു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.