
ക്വാലാലംപ്പൂർ: മലേഷ്യയ്ക്ക് സമീപം കടലിൽ ഭൂചലനം. ഇന്ത്യൻ സമയം ഇന്നലെ രാത്രി 10.27ന്, കോട്ട ബലൂഡ് നഗരത്തിൽ നിന്ന് 55 കിലോമീറ്റർ അകലെ ദക്ഷിണ ചൈനാ കടലിൽ 619.8 കിലോമീറ്റർ ആഴത്തിലായിരുന്നു ചലനം. സാബഹ് സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |