
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിത്തുടങ്ങി. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ചീഫ്സെക്രട്ടറിക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം. 407 ഇൻസ്‌പെക്ടര്‍മാരെയാണ് വിവിധ പൊലീസ് സ്‌റ്റേഷനുകളിലേക്ക് മാറ്റി സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയത്. ഈ മാസം 27ന് മുമ്പ് പുതിയ സ്ഥലങ്ങളിൽ ചുമതലയേൽക്കാനാണ് നിർദേശം. ഡിവൈ.എസ്.പിമാരെയും ഘട്ടംഘട്ടമായി മാറ്റുന്നുണ്ട്. അതത് ജില്ലക്കാരെയും ഒരേ സ്ഥലത്ത് രണ്ടുവർഷത്തിലേറെയായി തുടരുന്നവരെയുമടക്കം മാറ്റാനാണ് കമ്മിഷന്റെ നിർദ്ദേശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |