
കൊച്ചി: 1964ലെ കേരള ഭൂപതിവ് ചട്ട (കേരള ലാൻഡ് അസൈൻമെന്റ് റൂൾസ്) പ്രകാരം സംസ്ഥാനത്ത് അർഹരായവർക്ക് പട്ടയ വിതരണം തുടരാൻ ഹൈക്കോടതി അനുമതി നൽകി. പട്ടയ വിതരണ നടപടികൾ സ്റ്റേ ചെയ്ത് 2024 ജനുവരിയിൽ പുറപ്പെടുവിച്ച സ്റ്റേ ഉത്തരവ് ഭേദഗതി ചെയ്താണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. അതേസമയം, ഭൂപതിവു നിയമ പ്രകാരം അനുവദനീയമായതിലേറെ സ്ഥലം കൈവശമുള്ളവർക്ക് പട്ടയം അനുവദിക്കരുതെന്നും ഉത്തരവിൽ പറയുന്നു.
ഇടുക്കിയിൽ ദേവികുളം, ഉടുമ്പഞ്ചോല, പീരുമേട് താലൂക്കുകളിൽ ചട്ടം ലംഘിച്ച് പട്ടയം വിതരണം ചെയ്യുന്നതിനെതിരെ വൺ എർത്ത് വൺ ലൈഫ് നൽകിയ ഹർജിയിലാണ് നേരത്തെ പട്ടയ വിതരണം തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തരവു നൽകിയിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |