തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇ-സൈക്കിൾ വിപണിയിലിറക്കുകയാണ് കോസ്‌ടെക് (കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്നോളജി ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ). നാളെ വൈകിട്ട് 5ന് ട്രിവാൻഡ്രം ക്ലബിലെ ഇല്ലം ഹാളിൽ നടക്കുന്ന പരിപാടി മന്ത്രി വി.എൻ.വാസവൻ ഉദ്‌ഘാടനം ചെയ്യും. കോ-ഓപ്പറേറ്റീവ് യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻനായർ,കോ-ഓപ്പറേറ്റീവ് സൊസൈറ്റിസ് രജിസ്ട്രാർ ഡി.സജിത് ബാബു,കോസ്‌ടെക് ചെയർമാൻ ഇ.കുഞ്ഞിരാമൻ എന്നിവർ പങ്കെടുക്കും. 21,000 മുതൽ 27,000 രൂപ വരെയാണ് സൈക്കിളിന്റെ വില. ഒറ്റചാർജിൽ 60കിലോമീറ്റർ ദൂരം സഞ്ചരിക്കാം. 30കിലോമീറ്ററാണ് വേഗത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |