കൊച്ചി: മുൻ കേരള പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ ഹൈക്കോടതിയിൽ ഹർജി. ആലുവ മണപ്പുറത്തെ നടപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്നും അതിൽ അന്വേഷണം വേണമെന്നും അവശ്യപ്പെട്ടുകൊണ്ടാണ് ഹർജി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. പാലത്തിന്റെ നിർമാണത്തിൽ 4.2 കോടി രൂപ ഖജനാവിന് നഷ്ടം വരുത്തിയതായും ഹർജിയിൽ ആരോപണമുണ്ട്. മുൻമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടി കേരള സർക്കാർ വൈകിപ്പിക്കുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു. സർക്കാർ അലംഭാവത്തിൽ ഹൈക്കോടതി ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.
മുൻപ്, പാലാരിവട്ടം പാലത്തിന്റെ നിർമാണത്തിൽ വന്ന അപാകതയുമായി ബന്ധപ്പെട്ടും വി.കെ ഇബ്രാഹിംകുഞ്ഞിന്റെ പേര് ഉയർന്നുകേട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാലാരിവട്ടം പാലം നിർമാണത്തിൽ കരാർ കമ്പനിക്ക് മുൻകൂർ പണം അനുവദിച്ചതിൽ തെറ്റില്ലെന്ന് ഇബ്രാഹിംകുഞ്ഞ് അടുത്തിടെ പറഞ്ഞിരുന്നു. കരാറിൽ ഏർപ്പെടുന്ന കമ്പനികൾക്ക് മുൻകൂറായി പണം അനുവദിക്കുന്നത് സാധാരണരീതിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |