
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനുമായി മോഹൻലാൽ നടത്തിയ അഭിമുഖം നാളെ സംപ്രേഷണം ചെയ്യും. സർക്കാരിനു വേണ്ടി പി.ആർ.ഡി തയ്യാറാക്കിയ 'കണ്ടും മിണ്ടിയും ഇരുവർ' എന്ന അഭിമുഖ പരിപാടിയുടെ ടീസർ ഇന്നലെ പുറത്തിറങ്ങി. സംവിധായകൻ ടി.കെ രാജീവ്കുമാർ അടക്കമുള്ളവരാണ് അണിയറയിൽ പ്രവർത്തിച്ചത്. മുഖ്യമന്ത്രിയുടെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് മോഹൻലാൽ അഭിമുഖത്തിനെത്തിയത്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും മോഹൻലാൽ നേരത്തെ അഭിമുഖം നടത്തിയിട്ടുണ്ട്.
പിണറായി വിജയനുമായി അടുത്ത ബന്ധം പുലർത്തുന്ന മോഹൻലാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെയും സർക്കാരിന്റെ പ്രവർത്തനങ്ങളെയും ആധാരമാക്കിയുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. രണ്ടു ദിവസം കൊണ്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ചാണ് ചിത്രീകരിച്ചത്. അതീവരഹസ്യമായിട്ടായിരുന്നു ചിത്രീകരണം. അതേസമയം,സർക്കാർ അമിതമായ പി.ആർ വർക്ക് നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെയാണ് മുഖ്യമന്ത്രി-മോഹൻലാൽ അഭിമുഖം എത്തുന്നത്.
ആക്ഷൻ പടം ഇഷ്ടം
മോഹൻലാൽ കാറിൽ ക്ലിഫ് ഹൗസിൽ എത്തുന്നതു മുതൽ തുടങ്ങുന്നതാണ് അഭിമുഖം. സ്വീകരണ മുറിയിൽ ഇരുന്നും ഉദ്യാനത്തിൽ നടന്നുമൊക്കെ പുരോഗമിക്കുന്ന അഭിമുഖം'എന്റെ കേരളം അങ്ങയുടെ കേരളം നമ്മുടെ കേരളം' എന്ന് ലാൽ പറയുന്നതോടെയാണ് അവസാനിക്കുന്നത്.
? മുഖ്യമന്ത്രിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമ രജനികാന്തിന്റെയാണെന്ന് കേട്ടിട്ടുണ്ട്
പൊതുവിൽ ആക്ഷൻ പടങ്ങൾ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ.
?ഏതെങ്കിലും ഒരു സിനിമാ രംഗം യഥാർത്ഥ ജീവിത്തിൽ സ്വീകരിക്കാൻ ശ്രമിച്ചിട്ടുണ്ടോ
അങ്ങനെ ഞാൻ ശ്രമിച്ചിക്കാറില്ല
?ഞാൻ അഭിനയിച്ച സിനിമയിലെ ഏതെങ്കിലും ഡയലോഗ് ഓർമ്മയുണ്ടോ
ദിനേശനും ദാസുമൊക്കെ കിടക്കുന്നു.(ചിരി)
?ജീവിതത്തിൽ എന്തിന്റെയെങ്കിലും പേരിൽ അങ്ങ് പശ്ചാതപിച്ചിട്ടുണ്ടോ
പശ്ചാതപിക്കേണ്ടി വന്ന ഒരു ഘട്ടം പറഞ്ഞാൽ....
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |