
മൂവാറ്റുപുഴ: വാട്സ് ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് ആലപ്പുഴ കായംകുളം മലമേൽ ഭാഗം കളിയിക്കൽ ചിറയിൽ സുഹൈലിനെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. മൂവാറ്റുപുഴ താലൂക്കാശുപത്രിയിലെ താത്കാലിക ജീവനക്കാരിയായ ആലപ്പുഴ സ്വദേശി ആമിന മുഹമ്മദാ(31)ണ് പരാതിക്കാരി.
ഈ മാസം 4നാണ് വാട്സ് ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയതായി സുഹൈൽ അറയിച്ചത്. തുടർന്ന് ആമിന 'തുണ'യിലൂടെ മൂവാറ്റുപുഴ പൊലീസിനും മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്കും പരാതി നൽകി. തിങ്കളാഴ്ച ആമിനയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. വാട്സ് ആപ്പ് സന്ദേശത്തിന്റെ പകർപ്പും പൊലീസിന് നൽകിയിട്ടുണ്ട്. 2016 ലായിരുന്നു ഇവരുടെ വിവാഹം.
ഗാർഹിക പീഡനത്തിനും ആമിനയുടെ ആലപ്പുഴയിലെ വീട്ടിൽ ആക്രമണം നടത്തിയതിനും സുഹൈലിനെതിരെ ഹരിപ്പാട് പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |