
കാൻബറ: ബോംബ് ഭീഷണിയെ തുടർന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനെ ചൊവ്വാഴ്ച വൈകുന്നേരം കാൻബറയിലെ ഔദ്യോഗിക വസതിയായ ദ ലോഡ്ജിൽ നിന്ന് ഒഴിപ്പിച്ചു. വൈകുന്നേരം 6 മണിയോടെയാണ് മാറ്റിയത്. പാർലമെന്റ് ഹൗസിന് സമീപം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ പോലീസ് പരിശോധനയ്ക്ക് ശേഷം രാത്രി 9 മണിക്ക് ശേഷം ആൽബനീസിന് വസതിയിലേക്ക് മടങ്ങിയെത്താൻ അനുമതി ലഭിച്ചു. സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നും നിലവിൽ ഭീഷണിയില്ലെന്നും പോലീസ് പ്രസ്താവനയിൽ പറയുന്നു. ആവശ്യമെങ്കിൽ കൂടുതൽ വിവരങ്ങൾ പങ്കുവെക്കുമെന്നും അധികൃതർ അറിയിച്ചു. ഓസ്‌ട്രേലിയയിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരുന്നതിനിടെയാണിത്. ആൽബനീസും നിരവധി ഫെഡറൽ എം.പിമാരും സമീപ മാസങ്ങളിൽ ഭീഷണികൾ നേരിട്ടിരുന്നു. പ്രധാനമന്ത്രി ഉൾപ്പെടുന്ന പൊതുപരിപാടികളിൽ സുരക്ഷാ സാന്നിധ്യം വർധിപ്പിക്കാൻ കാരണമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |