SignIn
Kerala Kaumudi Online
Wednesday, 25 February 2026 4.18 AM IST

ഗൾഫ്, ഇസ്രയേൽ രാജ്യങ്ങളുമായി വ്യാപാര കരാർ ചർച്ച

Increase Font Size Decrease Font Size Print Page
a

ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാർ (എഫ്‌.ടി‌.എ) ഒപ്പിടുന്നതിന് മുന്നോടിയായുള്ള സംയുക്ത പ്രസ്താവനയിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവിയും ഒപ്പിട്ടു. ഇതോടെ കരാറിനായുള്ള ചർച്ചകൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. അതേസമയം ഇന്ത്യ-ഇസ്രായേൽ സ്വതന്ത്ര വ്യാപാര കരാറിനായുള്ള ആദ്യ റൗണ്ട് ചർച്ചകൾ ന്യൂഡൽഹിയിൽ തുടങ്ങി.

ഇന്ത്യയിൽ നിന്ന് ഗൾഫിലേക്ക് കയറ്റുമതി ചെയ്യുന്ന എൻജിനിയറിംഗ് ഉത്പന്നങ്ങൾ, അരി, തുണിത്തരങ്ങൾ, യന്ത്രങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയ‌്‌ക്ക് കരാർ പ്രയോജനപ്പെടും. അസംസ്കൃത എണ്ണ, പ്രകൃതി വാതകം, പെട്രോകെമിക്കൽസ്, സ്വർണ്ണം പോലുള്ള വിലയേറിയ ലോഹങ്ങൾ തുടങ്ങിയവയാണ് ഇന്ത്യ അവിടെ നിന്ന് ഇറക്കുമതി ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്നാരംഭിക്കുന്ന സന്ദർശനത്തോടനുബന്ധിച്ചാണ് ഇസ്രയേലുമായി വ്യാപാര കരാർ ചർച്ച തുടങ്ങിയത്.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.