
ലിമ: തെക്കൻ പെറുവിൽ പെറുവിയൻ വ്യോമസേനയുടെ എംഐ-17ഹെലികോപ്ടർ തകർന്ന് ഏഴ് കുട്ടികൾ ഉൾപ്പെടെ പതിനഞ്ച് പേർക്ക് ദാരുണാന്ത്യം. തെരച്ചിലിനൊടുവിൽ കാരവേലി പ്രവിശ്യയിലെ ചാല ജില്ലയിലാണ് വിമാനം കണ്ടെത്തിയത്.
അരെക്വിപ മേഖലയിൽ കനത്ത മഴയെ തുടർന്നുണ്ടായ രക്ഷാപ്രവർത്തനങ്ങൾക്കിടെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഹെലികോപ്ടറുമായുള്ള റേഡിയോ ബന്ധം നഷ്ടപ്പെട്ടുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ കഴിഞ്ഞ ദിവസമാണ് കോപ്ടറിന്റെ അവശിഷ്ടങ്ങളും 15 പേരുടെ മൃതദേഹങ്ങളും കണ്ടെത്തിയത്. അപകട കാരണത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |