
തിരുവനന്തപുരം: കഴക്കൂട്ടത്ത് കണ്ടെയ്നർ ലോറിയിൽ നിന്ന് ടൈൽസ് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ സ്വദേശിയാണ് മരിച്ചത്. ദേശീയ പാതയിൽ ലുലുമാളിന് എതിർവശത്ത് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. നിർമാണം നടക്കുന്ന കെട്ടിടത്തിലേക്കെത്തിച്ച ടൈലുകളാണ് പൊട്ടി മൂന്ന് തൊഴിലാളികളുടെ മുകളിലേക്ക് വീണത്. പശ്ചിമബംഗാൾ സ്വദേശി തൽക്ഷണം മരിക്കുകയായിരുന്നു.
വിദേശത്തുനിന്നെത്തിച്ച വില കൂടിയ ടൈൽസായിരുന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അഗ്നിശമനസേനയെത്തിയാണ് ടൈലുകൾക്കിടയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |