SignIn
Kerala Kaumudi Online
Tuesday, 12 May 2026 5.04 AM IST

തുറവൂർ  താലൂക്ക്  ആശുപത്രിയിൽ വൻ  തീപിടിത്തം

Increase Font Size Decrease Font Size Print Page
hospital

ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രിയിൽ വൻ തീപിടിത്തം. ഇന്ന് രാവിലെ 10.15നായിരുന്നു അപകടം. ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് മുകൾ ഭാഗത്തുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയിൽ നിന്നുമാണ് തീ പടർന്നതെന്നാണ് വിവരം. അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടങ്ങി. തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രദേശത്ത് വലിയരീതിയിൽ പുക ഉയരുന്നുണ്ട്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടയുടൻ ഡയാലിസിസ് യൂണിറ്റിലുണ്ടായിരുന്ന രോഗികളെ സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി.

TAGS: FIRE, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA