SignIn
Kerala Kaumudi Online
Friday, 27 February 2026 7.41 AM IST

വിതുര-പാലോട് -മടത്തറ ബസ് സർവീസ് പുനരാരംഭിക്കണം

Increase Font Size Decrease Font Size Print Page

വിതുര: പാലോട് -മടത്തറ- വിതുര ബസ് സർവീസ് പുനരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാലോട് ഡിപ്പോയിൽ നിന്നാണ് ഈ സർവീസ് നടത്തിയിരുന്നത്. മികച്ച കളക്ഷനുമായി ജനോപകാരപ്രദമായി സർവീസ് നടത്തിയിരുന്ന ബസ് മുന്നറിയിപ്പും കാരണവും കൂടാതെ നിറുത്തലാക്കുകയായിരുന്നു. സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അനവധി തവണ നിവേദനം നൽകിയെങ്കിലും കെ.എസ്.ആർ.ടി.സി മേധാവികൾ നടപടികൾ സ്വീകരിച്ചില്ല. നിലവിൽ പാലോട് വിതുര റൂട്ടിൽ യാത്രാക്ലേശം വർദ്ധിച്ചിട്ടുണ്ട്. നേരത്തേ പാലോട് ഡിപ്പോയിൽ നിന്നും ധാരാളം സർവീസുകൾ വിതുരയിലേക്കുണ്ടായിരുന്നു. വിതുര ഡിപ്പോ പ്രവർത്തനം ആരംഭിച്ചതോടെയാണ് സർവീസുകളുടെ എണ്ണം കുറച്ചത്.

യാത്രക്കാർ വലയുന്നു

മുൻപ് സ്വകാര്യസർവീസുകൾ പാലോട് വിതുര റൂട്ടിൽ സജീവമായി ഓടിയിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരം സർവീസുകളുമില്ല. പാലോട് വിതുര റൂട്ടിൽ വിതുര ഡിപ്പോയിൽ നിന്നും ചെയിൻസർവീസും നടത്തിയിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടപ്പോൾ നിലക്കുകയായിരുന്നു. സർവീസുകളുടെ അപര്യാപ്തതമൂലം യാത്രക്കാർ വലയുകയാണ്. കൂടുതൽ സർസീസുകൾ നടത്തണമെന്ന യാത്രക്കാരുടെ ആവശ്യം പരിഗണിച്ചിട്ടില്ല. യാത്രാദുരിതം മൂലം വിദ്യാർത്ഥികളും ബുദ്ധിമുട്ടിലാണ്.

വിതുര പാലോട് റൂട്ടിൽ നിലനിൽക്കുന്ന യാത്രാപ്രശ്നത്തിന് അടിയന്തരപരിഹാരം കാണണം. നിറുത്തലാക്കിയ സർവീസുകൾ പുനരാരംഭിക്കണം.വിതുര, പാലോട്, നെടുമങ്ങാട്, ആര്യനാട് ഡിപ്പോകളിൽനിന്നും കൂടുതൽ സർവീസുകൾ ആരംഭിക്കണം.

പരപ്പാറ സംഘമിത്ര ആർട്സ് സ്പോർട്സ് ക്ലബ്.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.