
ന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിൽ 100 ദശലക്ഷം (10 കോടി) ഫോളോവേഴ്‌സുള്ള ആദ്യ ലോക നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് രണ്ടാം സ്ഥാനത്ത്. 4.32 കോടി.
2014 ൽ പ്രധാനമന്ത്രിയായ ശേഷമാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ചത്. ഔദ്യോഗിക ഇടപെടലുകൾ, അന്താരാഷ്ട്ര സന്ദർശനങ്ങൾ, പൊതുജനസമ്പർക്ക സംരംഭങ്ങൾ, സാംസ്കാരിക നിമിഷങ്ങൾ, വ്യക്തിപരമായ ചിന്തകൾ എന്നിവയാണ് അദ്ദേഹം പങ്കിടുന്നത്.
ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ (1.5 കോടി), ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ (1.44കോടി), തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗൻ (1.16 കോടി), അർജന്റീന പ്രസിഡന്റ് ജാവിയർ മിലി (64 ലക്ഷം) തുടങ്ങി ആദ്യ അഞ്ച് സ്ഥാനത്തുള്ള ലോകനേതാക്കളുടെ ഫോളോവേഴ്സിന്റെ മൊത്തമെടുത്താലും മോദിയുടെ അടുത്തെത്തില്ല.
ഇന്ത്യൻ രാഷ്ട്രീയ നേതാക്കളിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് മോദിക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത്(1.61 കോടി). കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 1.26 കോടി ഫോളോവേഴ്‌സുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |