
തിരുവനന്തപുരം: അങ്കമാലി- എരുമേലി ശബരി റെയിൽ പാത നിർമ്മാണത്തിനായി എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ 303.58 ഹെക്ടർ ഭൂമിയെറ്റെടുക്കാൻ ഉടൻ വിജ്ഞാപനമിറക്കും. 2013ൽ നിശ്ചയിച്ച അലൈൻമെന്റ് പ്രകാരമായിരിക്കും ഭൂമിയേറ്റെടുക്കുക.
വിജ്ഞാപനമിറക്കുന്നതോടെ ഭൂമിയേറ്റെടുക്കൽ യൂണിറ്റുകൾ പുന:സ്ഥാപിക്കുകയും, സ്പെഷ്യൽ തഹസിൽദാർമാരെ നിയോഗിക്കുകയും ചെയ്യും. കോട്ടയത്ത് രാമപുരം റെയിൽവേ സ്റ്റേഷൻ വരെ 6 കിലോമീറ്ററിൽ കല്ലിട്ടു തിരിച്ചിട്ടുണ്ട്. രാമപുരം മുതൽ എരുമേലി സ്റ്റേഷൻ വരെ ഏരിയൽ സർവേ മാത്രമാണ് നടത്തിയിട്ടുള്ളത്. എരുമേലിയിലെ സ്റ്റേഷൻ എവിടെയാണെന്നതിൽ വ്യക്തത വന്നിട്ടില്ല. ഇടുക്കിയിൽ 33.77ഹെക്ടറിന് 128 കോടിയാണ് കണക്കാക്കിയിരുന്നത്. ഇപ്പോൾ മൂന്നിരട്ടിയായിട്ടുണ്ട്. എറണാകുളത്ത് 152ഹെക്ടറിൽ 24.4ഹെക്ടർ നേരത്തേ ഏറ്റെടുത്തിരുന്നു.പെരുമ്പാവൂർ, മൂവാറ്റുപുഴ, പാലാ എന്നിവിടങ്ങളിലാവും ഭൂമിയേറ്റെടുക്കൽ ഓഫീസുകൾ തുറക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |