തൃപ്പൂണിത്തുറ: സ്കൂട്ടർ യാത്രക്കാരിയായ യുവതി മിനിവാൻ ഇടിച്ച് മരിച്ചു. എരൂർ ഏലുമനയ്ക്കൽ ക്ഷേത്രത്തിനടുത്ത് പ്രണവംവീട്ടിൽ അനൂപ്ദാസിന്റെ ഭാര്യ സുചിത്രയാണ് (45) മരിച്ചത്. ഇന്നലെ രാവിലെ 8.30ഓടെ എരൂർ ഇല്ലിക്കപ്പടിയിലായിരുന്നു അപകടം.
സ്കൂൾ ട്രിപ്പിനായി പോകുകയായിരുന്ന മിനിവാൻ എതിർദിശയിൽ നിന്നെത്തിയ സുചിത്ര സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി ബോധരഹിതയായി റോഡിൽവീണു. നാട്ടുകാരുടെ സഹായത്തോടെ ഉടനെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എ.വി.ടി കമ്പനിയിലെ ചീഫ് അക്കൗണ്ടന്റായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ: പ്രണവ്, പവിത്ര. ഹിൽപാലസ് പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |