
അമ്പലപ്പുഴ: കുട്ടനാടിന്റെ വികസനത്തിനായി കഴിഞ്ഞ കാലങ്ങളിൽ പ്രഖ്യാപിച്ച പദ്ധതികളൊന്നും പ്രാവർത്തികമാകുന്നില്ലെന്നും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുന്ന പദ്ധതിയായി ഇവയെല്ലാം മാറുകയാണെന്നും കേരള സംസ്ഥാന നെൽ നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു. ഇതിനൊരു മാറ്റം വരുത്താൻ യു.ഡി.എഫ് തയ്യാറാവണമെന്നും അധികാരത്തിൽ വരുമ്പോൾ കുട്ടനാട് സമഗ്ര വികസനം
ലക്ഷ്യമാക്കി പ്രത്യേകമായ പാക്കേജുകളുടെ ഏകോപനം നടപ്പിലാക്കണമെന്ന് അമ്പലപ്പുഴയിൽ വി.ഡി. സതീശന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. പുതുയുഗ യാത്രാവേളയിലാണ് വി.ഡി. സതീശനെ നേരിൽകണ്ട് ബേബി പാറക്കാടൻ നിവേദനം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
