തൃശൂർ: ശബരിമല യുവതീപ്രവേശനവിഷയത്തിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം സംസ്ഥാന സർക്കാർ സത്യവാങ്മൂലം ഫയൽ ചെയ്യുമ്പോൾ ആചാരാനുഷ്ഠാനങ്ങൾ പാലിക്കപ്പെടുമെന്ന് ഉറപ്പാക്കണമെന്ന് ബ്രാഹ്മണസഭ സംസ്ഥാന കമ്മിറ്റി. പത്തിനും 50നും മദ്ധ്യേ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാനാകില്ലെന്ന നിലവിലെ മാനദണ്ഡം പാലിക്കപ്പെടണം. സ്വകാര്യ ക്ഷേത്രങ്ങളിലെ ജീവനക്കാർക്കും പുരോഹിതർക്കും സംസ്‌കൃത-വേദ പണ്ഡിതർക്കും സർക്കാർ സാമൂഹിക പദ്ധതി ആവിഷ്‌കരിക്കണം. ശങ്കരജയന്തിയോടനുബന്ധിച്ച് ഏപ്രിലിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ ശ്രീശങ്കര സന്ദേശയാത്ര സംഘടിപ്പിക്കും. ശ്രീ ശങ്കരജയന്തി ദിനം പൊതുഅവധിയായി പ്രഖ്യാപിക്കണം. നെടുമ്പാശേരി വിമാനത്താവളത്തിന് ആദിശങ്കരന്റെ പേര് നൽകണമെന്നും സഭ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എച്ച്.ഗണേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ആർ.പരമേശ്വരൻ, സംസ്ഥാന ട്രഷറർ കെ.ആർ.ജയരാമൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.ആർ.ഹരിഹരൻ, ജില്ലാ സെക്രട്ടറി ഡി.മൂർത്തി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |