
ന്യൂഡൽഹി: പൊതുസ്ഥലത്ത് യുവതിക്ക് നേരെ ആൺസുഹൃത്തിന്റെ ക്രൂരമർദനം. രാജ്യതലസ്ഥാനത്തുള്ള സ്വർണ ജയന്തി പാർക്കിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ആൺസുഹൃത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. യുവതിയെ ഇയാൾ അസഭ്യം പറയുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സമീപത്തെ ബെഞ്ചിലിരിക്കുകയായിരുന്ന വഴിയാത്രക്കാരനാണ് ദൃശ്യങ്ങൾ പകർത്തിയത്.
പാർക്കിലെ ബെഞ്ചിലിരുന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാകുന്നതിനിടെയാണ് ആൺസുഹൃത്ത് പ്രകോപിതനായി യുവതിയെ ക്രൂരമായി മർദിച്ചത്. വീഡിയോ പകർത്താൻ തുടങ്ങുന്നതിന് മുൻപ് തന്നെ ഇയാൾ യുവതിയെ മുപ്പതിലധികം തവണ മുഖത്തടിച്ചുവെന്നാണ് വീഡിയോ പകർത്തിയയാൾ വ്യക്തമാക്കുന്നത്. ഇതൊരു ടോക്സിക് ബന്ധമാണെന്നും അക്രമത്തിന്റെ തീവ്രത കണ്ടപ്പോഴാണ് വീഡിയോ എടുത്തതെന്നും അദ്ദേഹം പറയുന്നു.
യുവതിയെ തുടരെ തുടരെ മർദിച്ചിട്ടും പാർക്കിൽ ഉണ്ടായിരുന്ന മറ്റുള്ളവർ ഇടപെടാനോ ഇയാളെ തടയാനോ ശ്രമിച്ചിട്ടില്ല എന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ദൃശ്യങ്ങൾ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധമാണ് യുവാവിനെതിരെ ഇരമ്പുന്നത്. ഇത് വെറുമൊരു വ്യക്തിപരമായ വഴക്കായി കാണാൻ കഴിയില്ലന്നും ക്രൂരമായ മർദനമാണിതെന്നും പലരും പ്രതികരിച്ചു. അക്രമം നേരിട്ട് കണ്ടിട്ടും ആരും തടയാൻ വരാതിരുന്നതിനെയും ആളുകൾ വിമർശിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |