കൂടരഞ്ഞി: മലയോര മേഖലയിൽ സോഷ്യലിസ്‌റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച പി.കെ.ജോർജിൻ്റെ 10 -ാം ചരമ വാർഷികത്തോടനുബന്ധിച്ച് ആർ.ജെ.ഡി. കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി അനുസ്മരണ സമ്മേളനം നടത്തി. ദേശീയ സമിതി അംഗം പി.എം. തോമസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജിമ്മി ജോസ് പൈമ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു. വിൽസൺ പുല്ലുവേലിൽ മുഖ്യപ്രഭാഷണം നടത്തി. ജോൺസൺ കുളത്തുങ്കൽ, മുഹമ്മദ്കുട്ടി പുളിക്കൽ, പി.അബ്ദുറഹിമാൻ, സജി പെണ്ണാപറമ്പിൽ, ജോസ് മാവറ, ജോളി പൊന്നംവരിക്കയിൽ, സജി പെണ്ണാപറമ്പിൽ, ഷീബ റോയ് നെച്ചികാട്ടിൽ, എം.ടി. സൈമൺ, പി.എം.ഫ്രാൻസീസ്, ജോർജ് പ്ലാക്കാട്ട്, ജോർജ് പാലമുറി, സോഫിതോമസ്, ജോളി പൈക്കാട്ട് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |