
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ സർവീസ് കാലാവധി ഒരു വർഷം നീട്ടാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ജൂൺ 30നാണ് വിരമിക്കേണ്ടിയിരുന്നത്. കാലാവധി നീട്ടിയതോടെ 2027 ജൂൺ 30വരെ തുടരാം. 2025 ജൂലായ് ഒന്നിനാണ് റവാഡ പൊലീസ് മേധാവിയായത്. പൊലീസ് മേധാവിക്ക് രണ്ടുവർഷം കാലാവധി ഉറപ്പാക്കണമെന്ന് പ്രകാശ് സിംഗ് കേസിൽ സുപ്രീംകോടതി ഉത്തരവുണ്ട്. പൊലീസ് മേധാവിമാരായിരുന്ന അനിൽകാന്തിന് ഒരുവർഷവും ഷേഖ് ദർവേഷിന് രണ്ടുവർഷവും കാലാവധി നീട്ടിനൽകിയിരുന്നു. 1991ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ റവാഡ ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി രാജമുന്ദ്രി സ്വദേശിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |