SignIn
Kerala Kaumudi Online
Sunday, 01 March 2026 7.58 AM IST

പ്രീപ്രൈമറി ഓണറേറിയം വെട്ടിക്കുറച്ചു

Increase Font Size Decrease Font Size Print Page
p

നൽകിയത് പകുതി തുക

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളോടനുബന്ധിച്ചുള്ള പ്രീ-പ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും പ്രഖ്യാപിച്ച ഓണറേറിയം തുക സർക്കാർ വെട്ടിക്കുറച്ചു. പകുതി തുകയാണ് അനുവദിച്ചത്. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ബാക്കി നൽകുമെന്ന് ഉത്തരവിൽ പറയുന്നു.

പ്രീ-പ്രൈമറി അദ്ധ്യാപികമാരുടെ ഓണറേറിയമായി പ്രഖ്യാപിച്ച 13000- 13,500 രൂപയിൽ 7,600 രൂപ മാത്രമാണ് അനുവദിച്ചത്. ആയമാർക്ക് ലഭിക്കേണ്ട 8000- 8,500 രൂപ 4,500 രൂപയായി കുറച്ചു . ഓണറേറിയം വിതരണത്തിന് ആകെ 3,02,80,500 രൂപയാണ് അനുവദിച്ചത്. സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ജീവനക്കാരുടെ അന്നം മുട്ടിക്കുന്ന നടപടി പ്രതിഷേധാർഹമാണെന്ന് കെ.പി.എസ്.ടി.എ ആരോപിച്ചു. ഈ അനീതിക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ. അരവിന്ദൻ, ജനറൽ സെക്രട്ടറി ബി. സുനിൽകുമാർ എന്നിവർ അറിയിച്ചു.

TAGS: GOVT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.