SignIn
Kerala Kaumudi Online
Sunday, 01 March 2026 4.42 AM IST

ഡോക്ടർമാരുടെ സമരം : കടുംപിടിത്തം വിട്ട് സർക്കാർ

Increase Font Size Decrease Font Size Print Page
doctor

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരത്തിൽ കടും പിടിത്തം വിട്ട് സർക്കാർ. ഇന്നലെ രാത്രി ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡേയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.വിശ്വനാഥുമായി സംഘടനാ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമായത്. ഉത്തരവുണ്ടായാലെ സമരം അവസാനിപ്പിക്കൂവെന്ന് കെ.ജി.എം.സി.ടി.എ) ഭാരവാഹികൾ വ്യക്തമാക്കി.

സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ ഡോക്ടർമാർ അധിക ചുമതലകൾ ഒഴിയും . സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൃഷ്ണകുമാർ പെരുനെല്ലി തിരുവനന്തപുരം മെഡിക്കൽ കോളേജ് വളപ്പിൽ കണ്ണ് മൂടിക്കെട്ടി ഓടി. ഡോക്ടർമാരുടെ ന്യായമായ ആവശ്യങ്ങൾക്ക് നേരെ സർക്കാർ കണ്ണു തുറക്കാത്തതിൽ പ്രതിഷേധിച്ചാണിത്. റിലേ നിരാഹാര സമരം 33-ാം ദിവസത്തിലേക്ക് കടന്നു. ഒപി, അക്കാഡമിക് ബഹിഷ്‌കരണം 12-ാം ദിവസവും, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളുടെ ബഹിഷ്‌കരണം ഒൻപത് ദിവസം പിന്നിട്ടു.

TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.