SignIn
Kerala Kaumudi Online
Sunday, 01 March 2026 8.43 AM IST

റെവല്യൂഷണറി ഗാർഡ് മേധാവി കൊല്ലപ്പെട്ടു

Increase Font Size Decrease Font Size Print Page
pic

ടെൽ അവീവ്: ഇറാൻ ഭരണകൂടത്തെയും ഉന്നത സൈനിക ജനറൽമാരെയും തുടച്ചുനീക്കുകയാണ് യു.എസ്-ഇസ്രയേൽ ആക്രമണത്തിന്റെ ലക്ഷ്യം. 1989 മുതൽ തുടരുന്ന പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയായിരുന്നു (86) പ്രധാന ടാർജറ്റ്. ടെഹ്റാനിൽ ഖമനേയിയുടെ വസതിയും ഓഫീസുകളും തകർത്ത് തരിപ്പണമാക്കി.ഇറാന്റെ കരുത്തുറ്റ സായുധ സേനാ വിഭാഗമായ റെവല്യൂഷണറി ഗാർഡിന്റെ മേധാവി അടക്കം നിരവധി രാഷ്ട്രീയ - സൈനിക ഉന്നതർ കൊല്ലപ്പെട്ടെന്നാണ് വിവരം. എന്നാൽ സ്ഥിരീകരിക്കാനായിട്ടില്ല. പ്രസിഡൻഷ്യൽ പാലസ്, പാർലമെന്റ്, റെവല്യൂഷണറി ഗാർഡിന്റെ ഇന്റലിജൻസ് ആസ്ഥാനം തുടങ്ങിയയിടങ്ങളിലും സ്ഫോടനമുണ്ടായി.

(ലക്ഷ്യമാക്കപ്പെട്ടവർ, പദവി, എന്ത് സംഭവിച്ചു എന്ന ക്രമത്തിൽ)

 മസൂദ് പെസഷ്കിയാൻ - പ്രസിഡന്റ് - വ്യക്തമല്ല

 അബ്ബാസ് അരാഗ്ചി - വിദേശകാര്യ മന്ത്രി - സുരക്ഷിതൻ

 മുഹമ്മദ് പക്‌പോർ - റെവല്യൂഷണറി ഗാർഡ് മേധാവി - കൊല്ലപ്പെട്ടു

 അലി ലാരിജാനി - നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി - വ്യക്തമല്ല

 അലി ഷംഖാനി - ഖമനേയിയുടെ ഉപദേഷ്ടാവ് - കൊല്ലപ്പെട്ടു

 അസീസ് നസീർസാദേഹ് - പ്രതിരോധ മന്ത്രി - കൊല്ലപ്പെട്ടു

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.