SignIn
Kerala Kaumudi Online
Monday, 02 March 2026 3.17 AM IST

നമ്മുടെ കണ്ടെത്തലുകൾ ലോകം സ്വീകരിക്കുന്ന കാലമുണ്ടാകണം: സി.പി. രാധാകൃഷ്ണൻ

Increase Font Size Decrease Font Size Print Page
p

കൊല്ലം: നമ്മുടെ കണ്ടെത്തലുകളും സാങ്കേതിക വിദ്യകളും ലോകം സ്വകീരിക്കുന്ന കാലം സൃഷ്ടിക്കണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പറഞ്ഞു. പത്തനാപുരം സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസം വ്യക്തിപരമായ വിജയങ്ങൾക്ക് വേണ്ടിയുള്ളതാകരുത്. പകരം സമൂഹത്തിൽ ചലനങ്ങൾ സൃഷ്ടിക്കാനുള്ളതാകണം.സാങ്കേതികവിദ്യയുടെ വികാസത്തിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലത്ത് വിദ്യാഭ്യാസം പാഠപുസ്തകങ്ങൾക്കും അപ്പുറമാണ്. വിമർശനാത്മക ചിന്തയും സഹാനുഭൂതിയും ദേശസ്നേഹവും വിതയ്ക്കുന്നതായി വിദ്യാഭ്യാസം മാറണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ യഥാർത്ഥ കരുത്ത് അതിന്റെ കെട്ടിടങ്ങളിലല്ല. സ്ഥാപനം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളിലാണ്. പുതിയ തലമുറയെ കാർന്നുതിന്നാൻ ശ്രമിക്കുന്ന ലഹരിപദാർത്ഥങ്ങളോട് നോ പറയണം. ഒരു കുട്ടിയും ലഹരിവസ്തുക്കൾക്ക് കീഴ്പ്പെടില്ലെന്ന് നമ്മൾ പ്രതിജ്ഞയെടുക്കണം. ലഹരിക്കെതിരായ ജനകീയ മുന്നേറ്റം ഉണ്ടാകണം.

രാജ്യം സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന 2047ൽ ഭാരതത്തെ ലോകത്തെ നമ്പർ വൺ രാജ്യമാക്കാൻ വികസിത് ഭാരത് എന്ന ലക്ഷ്യത്തോടെയുള്ള പരിശ്രമം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുകയാണ്. ദാരിദ്ര്യമില്ലാത്ത, എല്ലാവർക്കും വീടുള്ള, വിദ്യാഭ്യാസമുള്ള, ആരോഗ്യപരിചരണം ലഭിക്കുന്ന, സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന വികസിത ഭാരതമാണ് ലക്ഷ്യമിടുന്നത്. എല്ലാവർക്കും മുന്നേറ്റമുണ്ടാകുമ്പോഴേ വികസനം സമ്പൂർണമായി യാഥാർത്ഥ്യമാകൂ. ആരും ഒഴിവാക്കപ്പെടാൻ പാടില്ല. എല്ലാവരെയും ചേർത്തുപിടിക്കണം. രാജ്യത്തിന്റെ പ്രൗഢമായ സംസ്കാരത്തിൽ അധിഷ്ഠിതമായ സുസ്ഥിര വികസനമാണ് വേണ്ടത്.

ജനങ്ങൾക്ക് ആവശ്യമായത് എല്ലാം സർക്കാരുകൾക്ക് മാത്രം ചെയ്യാൻ കഴിയില്ല. ഉത്തരവാദിത്വമുള്ള ജനങ്ങളും സമൂഹ്യനേതാക്കളും മതപുരോഹിതരുമടക്കം കൂട്ടായി പരിശ്രമിക്കണം. കേരളം രാജ്യത്ത് ആദ്യമായി സമ്പൂർണ സാക്ഷരത കൈവരിച്ച സംസ്ഥാനമായി മാറിയത് ശ്രീനാരായണഗുരുദേവൻ, ക്രൈസ്തവ മിഷണറിമാർ, എൻ.എസ്.എസ് അടക്കമുള്ളവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ്. ശതാബ്ദി നവീകരണത്തിന്റെ ഘട്ടം കൂടിയാണ്. പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂൾ പതിനായിരക്കണക്കിന് പ്രതിഭകളെ സൃഷ്ടിച്ചു. സ്കൂളിന്റെ പ്രൗഢമായ ചരിത്രം ഭാവിയിൽ ശക്തമായ മുന്നേറ്റത്തിന് കരുത്താകട്ടെയെന്നും സി.പി. രാധാകൃഷ്ണൻ പറഞ്ഞു. ക്യാമ്പസിൽ പുതുതായി നിർമ്മിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനവും ഉപരാഷ്ട്രപതി നിർവഹിച്ചു.

ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ ബാവ അദ്ധ്യക്ഷത വഹിച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ.ബി. ഗണേശ്കുമാർ, കെ.യു. ജനീഷ് കുമാർ എം.എൽ.എ, കൊല്ലം രൂപത മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർ ഡയനീഷ്യസ്, മൗണ്ട് താബോർ ദയറാ സെക്രട്ടറി ഫാദർ ഫിലിപ്പ് മാത്യു, മൗണ്ട് താബോർ ദയറാ സുപ്പീരിയർ ഫാദർ യൗനാൻ ശാമുവേൽ റമ്പാൻ തുടങ്ങിയവർ സംസാരിച്ചു.

സം​ഗീ​തം​ ​ആ​ശ​ങ്ക​യെ​ ​നീ​ക്കു​ന്ന
ഔ​ഷ​ധം​:​ ​ഉ​പ​രാ​ഷ്ട്ര​പ​തി

തൃ​ശൂ​ർ​:​ ​ആ​ശ​ങ്ക​ക​ളെ​ ​നീ​ക്കു​ക​യും​ ​വി​കാ​ര​ങ്ങ​ളെ​ ​സ​ന്തു​ലി​ത​മാ​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​സം​ഗീ​തം​ ​ഔ​ഷ​ധ​മാ​ണെ​ന്ന് ​ഉ​പ​രാ​ഷ്ട്ര​പ​തി​ ​സി.​പി.​രാ​ധാ​കൃ​ഷ്ണ​ൻ.​ ​തൃ​ശൂ​ർ​ ​ദേ​വ​മാ​താ​ ​പ്രൊ​വി​ൻ​സി​ന്റെ​യും​ ​കു​ര്യാ​ക്കോ​സ് ​ഏ​ലി​യാ​സ് ​സ​ർ​വീ​സ് ​സൊ​സൈ​റ്റി​യു​ടെ​യും​ ​കീ​ഴി​ൽ​ ​തു​ട​ങ്ങു​ന്ന​ ​ചേ​ത​ന​ ​ഗാ​നാ​ശ്ര​മ​ത്തി​ന്റെ​ ​ശി​ലാ​സ്ഥാ​പ​നം​ ​നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​ഉ​പ​രാ​ഷ്ട്ര​പ​തി.

ഭാ​ര​ത​ത്തി​ന് ​ആ​യി​ര​ക്ക​ണ​ക്കി​ന് ​വ​ർ​ഷ​ത്തെ​ ​സം​ഗീ​ത​ ​പാ​ര​മ്പ​ര്യ​മു​ണ്ട്.​ ​വേ​ദ​ങ്ങ​ളി​ലെ​ ​ശ്ലോ​ക​ങ്ങ​ൾ​ ​മു​ത​ൽ​ ​സ​ന്യാ​സി​മാ​രു​ടെ​ ​പ്രാ​ർ​ത്ഥ​ന​വ​രെ​ ​വെ​ളി​വാ​ക്കു​ന്ന​ത് ​പ്രാ​ചീ​ന​ ​സം​സ്‌​കാ​ര​ത്തി​ലെ​ ​സം​ഗീ​ത​മെ​ന്ന​ ​ആ​ത്മാ​വി​നെ​യാ​ണ്.​ ​സാ​മ​വേ​ദ​ത്തി​ലെ​ ​പ​വി​ത്ര​മാ​യ​ ​മ​ന്ത്ര​ങ്ങ​ൾ​ ​സം​ഗീ​ത​ത്തി​ന്റെ​ ​ആ​ദ്യ​കാ​ല​ ​അ​നു​ഭ​വ​ങ്ങ​ളാ​ണ്.​ ​ചോ​ള​രാ​ജാ​ക്ക​ൻ​മാ​രു​ടെ​ ​പാ​ര​മ്പ​ര്യ​വും​ ​ത​ഞ്ചാ​വൂ​രി​ലെ​ ​ബൃ​ഹ​ദീ​ശ്വ​ര​ ​ക്ഷേ​ത്ര​വും​ ​പ​റ​യു​ന്ന​ത് ​ദ​ക്ഷി​ണേ​ന്ത്യ​ൻ​ ​സം​ഗീ​ത​ത്തി​ന്റെ​ ​ആ​ഴ​മാ​ണെ​ന്നും​ ​ഉ​പ​രാ​ഷ്ട്ര​പ​തി​ ​പ​റ​ഞ്ഞു.

തൃ​ശൂ​ർ​ ​അ​തി​രൂ​പ​ത​ ​ആ​ർ​ച്ച് ​ബി​ഷ​പ്പ് ​മാ​ർ​ ​ആ​ൻ​ഡ്രൂ​സ് ​താ​ഴ​ത്ത് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ഗ​വ​ർ​ണ​ർ​ ​രാ​ജേ​ന്ദ്ര​ ​വി​ശ്വ​നാ​ഥ് ​ആ​ർ​ലേ​ക്ക​ർ,​ ​കേ​ന്ദ്ര​മ​ന്ത്രി​ ​സു​രേ​ഷ് ​ഗോ​പി,​ ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു,​ ​മേ​യ​ർ​ ​നി​ജി​ ​ജ​സ്റ്റി​ൻ,​ ​സ്വാ​മി​ ​ന​ന്ദാ​ത്മ​ജാ​ന​ന്ദ,​ ​ഫാ.​ ​ജാ​സ് ​ന​ന്തി​ക്ക​ര,​ ​ഓ​ണ​മ്പി​ള്ളി​ ​മു​ഹ​മ്മ​ദ് ​ഫൈ​സി,​ ​ചേ​ത​ന​ ​ഗാ​നാ​ശ്ര​മം​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ​ ​ഫാ.​ഡോ.​പോ​ൾ​ ​പൂ​വ​ത്തി​ങ്ക​ൽ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​ച​ട​ങ്ങി​ൽ​ ​ഗാ​യ​ക​ൻ​ ​കെ.​ജെ.​യേ​ശു​ദാ​സി​ന്റെ​ ​വീ​ഡി​യോ​ ​സ​ന്ദേ​ശ​വും​ ​ഉ​ണ്ടാ​യി​രു​ന്നു.

TAGS: CP RADHAKRISHNAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.