SignIn
Kerala Kaumudi Online
Monday, 02 March 2026 3.48 PM IST

യുദ്ധത്തോട് നോ പറഞ്ഞവർ! രണ്ട് ലോക മഹായുദ്ധങ്ങളിലും പങ്കെടുക്കാത്തവർ, സ്വന്തമായി സൈന്യം പോലുമില്ല

Increase Font Size Decrease Font Size Print Page
modern-war

വിവിധ കാരണങ്ങൾ കൊണ്ട് രണ്ടോ അതിലധികമോ രാജ്യങ്ങൾ തമ്മിൽ പരസ്‌പരം യുദ്ധം ചെയ്യുന്ന പതിവ് ചരിത്രത്തിലുടനീളമുണ്ട്. ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനെ ആക്രമിച്ചതും അതിനുമറുപടിയായി ഇറാൻ ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങളിൽ ആക്രമണം നടത്തുന്നതുമെല്ലാമാണല്ലോ ഇപ്പോൾ വാർത്ത. പല നാടുകളുടെയും ഭാവിയെ തിരുത്തിയതോ പുതിയൊരു ഭാവി ഉണ്ടാക്കിയതോ എല്ലാം യുദ്ധങ്ങളാണ്. പഴയ ഭരണാധികാരികൾ മാറി പുതിയൊരു ഭരണാധികാരിയും ഭരണക്രമവും യുദ്ധശേഷം ഉണ്ടാകാം. പല രാജ്യങ്ങളുടെയും അതിർത്തികൾ മാറിയതും സാമ്രാജ്യങ്ങൾ തകർന്നുവീണതും എല്ലാം യുദ്ധഫലമായാണ്.

ചരിത്രത്തിലിന്നുവരെ യുദ്ധം ചെയ്യാത്തതോ അല്ലെങ്കിൽ ഏറെനാളായി യുദ്ധം കാരണം ആൾനാശമുണ്ടാകാത്തതോ ആയ രാജ്യങ്ങൾ നമ്മുടെ ഭൂമിയിലുണ്ടെന്നുപറഞ്ഞാൽ വിശ്വസിക്കുമോ? ചെറുതും വലുതുമായ അത്തരം ചില രാജ്യങ്ങളെ ഇവിടെ പരിചയപ്പെടാം. ചിലയിടങ്ങളിലാകട്ടെ രാജ്യത്തെ സംരക്ഷിക്കാൻ ഒരു സൈന്യം പോലുമില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഐസ്‌ലാൻഡ്

യൂറോപ്പിലെ പ്രധാനപ്പെട്ടൊരു രാജ്യമാണ് ഐസ്‌ലാൻഡ്. ഇതൊരു ദ്വീപരാഷ്‌ട്രമാണ്. ലോകത്തിലെ ഏറ്റവും വലിയ 18-ാമത് ദ്വീപാണ് ഐസ്‌ലാൻഡ്. 1944ൽ ജൂൺ 17ന് ഡെന്മാർക്കിൽ നിന്നും സ്വതന്ത്രമായി ഐസ്‌ലാൻഡ് ഒരു രാജ്യമായി. അതിനുശേഷം എട്ട് പതിറ്റാണ്ടിനിപ്പുറം ഒരു യുദ്ധവും ഈ രാജ്യം പങ്കെടുത്തിട്ടില്ല.

സ്വന്തമായി സൈന്യം പോലുമില്ലാത്ത രാജ്യമാണ് ഐസ്‌ലാൻഡ്. യൂറോപ്പിൽ പെടുന്ന രാജ്യമായതിനാൽ നാറ്റോ സഖ്യമാണ് ഐസ്‌ലാൻഡിന് വേണ്ട സൈന്യത്തെ നൽകുന്നത്. അറ്റ്‌ലാൻഡി‌ക് സമുദ്രത്തിലാണ് ഐസ്‌ലാൻഡ് നിലകൊള്ളുന്നത്. കാര്യമായി വന്യജീവികളോ വനമോ ഒന്നുമില്ലാത്ത നാടാണിവിടം. സജീവമായ അഗ്നിപർവ്വതങ്ങൾ ചുറ്റുമുള്ളതും ഇവിടത്തെ സവിശേഷതയാണ്.

liechtenstein

ലിറ്റൻസ്‌റ്റൈൻ

യൂറോപ്പിലെ യുദ്ധമില്ലാത്ത മറ്റൊരു രാജ്യമാണ് ലിറ്റൻസ്റ്റൈൻ. നമ്മുടെ കേരളതലസ്ഥാനമായ തിരുവനന്തപുരം നഗരത്തിന്റെ പകുതി മാത്രമേ ലിറ്റൻസ്റ്റൈനിന് വലിപ്പമുള്ളൂ. ആകെ 26 കിലോമീറ്റ‌ർ നീളവും ആറര കിലോമീറ്റർ വീതിയുമേ ഈ രാജ്യത്തിനുള്ളൂ. മൊത്തം 160 ചതുരശ്ര കിലോമീറ്ററാണ് ഭൂവിസ്‌തൃതി. ജർമ്മൻ ആണ് പ്രധാന ഭാഷ. 1868ൽ അവർ തങ്ങളുടെ സൈന്യത്തെ പിരിച്ചുവിട്ടു. വലിപ്പത്തിൽ ചെറുതെങ്കിലും നയതന്ത്രപരമായും സാമ്പത്തികമായും ഏറെ വളർച്ച കൈവരിച്ച രാജ്യമാണ് ലിറ്റൻസ്റ്റൈൻ. ഓ‌സ്‌ട്രിയ, ജർമ്മനി എന്നീ രാജ്യങ്ങളുമായി അടുത്ത ബന്ധമുണ്ടായിട്ടും ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ യൂറോപ്പിനെയാകെ ബാധിച്ചെങ്കിലും അത് തളർത്താത്ത രാജ്യമാണിത്.

vatican-city

വത്തിക്കാൻ

ആഗോള ക്രൈസ്‌തവരുടെ ഏറ്റവും പ്രാധാന്യമേറിയ രാജ്യമാണ് വത്തിക്കാൻ. ഇറ്റലിയുടെ ഉള്ളിലാണ് വത്തിക്കാന്റെ സ്ഥാനം. നൂറ്റാണ്ടുകളായി ലോകരാഷ്‌ട്രീയത്തിൽ കൈയുള്ള വത്തിക്കാൻ രാജ്യമായി മാറിയത് പക്ഷെ 1929ലാണ്. അന്നുമുതൽ ഇന്നോളം ഇവിടം യുദ്ധമുണ്ടായിട്ടില്ല. കത്തോലിക്ക സഭയുടെ ആസ്ഥാനമാണിവിടം. മാർപ്പാപ്പയാണ് ഭരണാധിപൻ. നയതന്ത്രപരവും സമാധാനപരവുമായ ദൗത്യങ്ങൾക്കാണ് സൈനിക ദൗത്യങ്ങളെക്കാൾ ഇവിടെ പ്രാധാന്യം നൽകുന്നത്.

കോസ്റ്റ റിക്ക

മുൻപ് ആഭ്യന്തര കലാപങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഒരു രാജ്യവുമായും യുദ്ധം ചെയ്യാത്ത രാജ്യമാണ് കോസ്റ്റ റിക്ക. സ്‌പെയിനിന്റെ കോളനിയായിരുന്നു ഇവിടം. അതിനാൽ പ്രധാന ഭാഷ സ്‌പാനിഷാണ്. ശാന്തസമുദ്രത്തിന്റെ തീരത്ത് കരീബിയൻ ദ്വീപസമൂഹത്തിലാണ് കോസ്റ്റ റിക്കയുടെ സ്ഥാനം. 1847ൽ സ്‌പെയിനിൽ നിന്ന് സ്വതന്ത്രമായി. 1949ൽ ഭരണഘടന അംഗീകരിക്കപ്പെട്ടു. 1948ൽ രാജ്യത്തെ സൈന്യത്തെ പിരിച്ചുവിട്ടു.

സമോവ

ദക്ഷിണ ശാന്ത സമുദ്രത്തിലെ ഒരു ദ്വീപരാജ്യമാണ് സമോവ. ന്യൂസിലാൻഡിന്റെ അധീനതയിലായിരുന്ന സമോവ 1962ൽ സ്വാതന്ത്ര്യം നേടി. ചെറു രാജ്യമായതിനാൽ സമോവയ്‌ക്ക് വലിയ യുദ്ധങ്ങളിൽ പങ്കെടുക്കേണ്ടി വന്നിട്ടില്ല. കപ്പലോട്ടക്കാരുടെ നാട് എന്നാണ് സമോവ വിളിക്കപ്പെടുന്നത്. മികച്ച നാവികർ നിരവധി ഈ നാട്ടിലുണ്ട്.

ടുവാലു

ഓസ്‌ട്രേലിയയ്‌ക്കും അമേരിക്കയിലെ ഹവായിക്കും ഇടയിലായാണ് ശാന്തസമുദ്രത്തിൽ ടുവാലു എന്ന രാജ്യം സ്ഥിതിചെയ്യുന്നത്. 1978ലാണ് രാജ്യം സ്വതന്ത്രമായത്. ഈ അഞ്ച് പതിറ്റാണ്ടിനടുത്ത് കാലയളവിൽ ടുവാലു ഒരു രാജ്യവുമായും എതിരിട്ടിട്ടില്ല. ശാന്തസമുദ്രത്തിനിടയിലെ ഈ രാജ്യത്തിന്റെ സ്ഥാനമാകാം അതിന് കാരണം. ജനസംഖ്യയും വളരെ കുറവാണ്. ഒറ്റ‌പ്പെ‌ട്ട ചെറുദ്വീപ് രാജ്യങ്ങളിലെ മനുഷ്യ‌ർ പൊതുവിൽ സമാധാനത്തോടെ കഴിയുന്നു എന്നതാണ് ലോക യുദ്ധ ചരിത്രത്തിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. യുദ്ധം ആൾനാശവും സാമ്പത്തികമായടക്കം വിവിധ മേഖലകളെ തന്നെ ബാധിക്കുന്നതുമായതിനാൽ അവ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

TAGS: WORLD WARS, NO WAR, COUNTRIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.