
ചാലക്കുടി: കലാഭവൻ മണിയുടെ പത്താം ചരമ വാർഷികത്തിന്റെ ഭാഗമായി കുന്നിശ്ശേരി കുടുംബട്രസ്റ്റ് ആറിന് മണി അനുസ്മരണം സംഘടിപ്പിക്കും. രാവിലെ 10 മുതൽ ചേനത്തുനാട് കുന്നിശ്ശേരി രാമൻ സ്മാരക കലാഗൃഹത്തിലാണ് ചടങ്ങുകൾ. പൊതുസമ്മേളനം സംവിധായകൻ പ്രിയനന്ദൻ ഉദ്ഘാടനം ചെയ്യും. സനീഷ് കുമാർ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സി.പി.എം ജില്ല സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ,നഗരസഭ ചെയർപേഴ്‌സൻ ആലിസ് ഷിബു സംസാരിക്കും. 2026 ലെ കലാഭവൻ മണി പുരസ്‌കാരം പ്രമോദ് വെളിയനാടിന് സമർപ്പിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന കലാകാരന്മാർ നാടൻ പാട്ടുകളും വിവിധ കലാപരിപാടികളും ഒരുക്കും. വാർത്താ സമ്മേളനത്തിൽ ആർ.എൽ.വി. രാമകൃഷ്ണൻ, എം.ജി.അനിരുദ്ധൻ, കെ.വി.സിനിഷ്, എ.സി. സജിത്ത് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |