SignIn
Kerala Kaumudi Online
Friday, 06 March 2026 3.23 AM IST

സന്താനത്തിന്റെ നായികയായി ഗോപിക രമേശ്

Increase Font Size Decrease Font Size Print Page
ss

സന്താനം നായകനായി എഴിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളിതാരം ഗോപിക രമേശ് നായിക. ചിത്രീകരണം പുരോഗമിക്കുന്നു.

തണ്ണീർമത്തൻ ദിനങ്ങളിൽ സ്റ്റെഫി എന്ന കഥാപാത്രമായി അരങ്ങേറ്റം കുറിച്ച ഗോപിക രമേശ് ആമസോൺ പ്രൈം ഒറിജിനൽ ആയ സുഴൽ എന്ന വെബ് സീരിസിൽ ഏറെ പ്രധാനപ്പെട്ട വേഷം ചെയ്തു.

പാർത്ഥിപന്റെ മകളുടെ വേഷം ആയിരുന്നു അത് . തമിഴിൽ സ്വീറ്റ് ഹാർട്ട് എന്ന ചിത്രത്തിലും ഗോപിക രമേശ് നായികയായി. റിയോരാജ് നായകനായ ചിത്രം

സ്വിനീത്. എസ്. സുകുമാർ ആണ് സംവിധാനം ചെയ്തത്. രൺജി പണിക്കരും ചിത്രത്തിൽ പ്രധാനവേഷം അവതരിപ്പിച്ചിരുന്നു . പ്രദീപ് രംഗനാഥൻ ചിത്രം ഡ്രാഗണിലും പ്രത്യക്ഷപ്പെട്ട ഗോപിക രമേശിന്റെ മറ്റു മലയാള ചിത്രങ്ങൾ ഫോർ, ഐഡന്റിറ്റി എന്നിവയാണ്.

അതേസമയം കോമഡി വേഷത്തിലൂടെ എത്തി നായകനായി തിളങ്ങിയ താരം ആണ് സന്താനം. സിലമ്പരസൻ-സന്താനം കൂട്ടുകെട്ട് സൂപ്പർ ഹിറ്റ് ആയിരുന്നു. ചിമ്പുവിന്റെ പുതിയ ചിത്രത്തിൽ മുഴുനീള വേഷത്തിൽ സന്താനം എത്തുന്നുണ്ട്.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.