
നാഷണൽ തെർമൽ പവർ കോർപറേഷനിലേക്ക് (എൻടിപിസി ലിമിറ്റഡ്) ബിടെക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ജോലി നേടാൻ സുവർണാവസരം. കെമിക്കൽ എഞ്ചിനീയറിംഗിൽ ബിടെകുള്ളവരാണ് അപേക്ഷിക്കേണ്ടത്.സീനിയർ മാനേജർ, ഗ്രീൻ കെമിക്കൽ വിഭാഗത്തിലെ എഞ്ചിനീയർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. മാർച്ച് രണ്ടുമുതൽ മാർച്ച് 16 വരെയാണ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടത്. എൻടിപിസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ചതിനുശേഷമാണ് അപേക്ഷകർ സമർപ്പിക്കേണ്ടത്.
1. സീനിയർ മാനേജർ (ഗ്രീൻ കെമിക്കൽസ് ) - നാല് പോസ്റ്റ്
യുആർ വിഭാഗം - മൂന്ന് പോസ്റ്റ്
ഒബിസി വിഭാഗം - ഒരു പോസ്റ്റ്
ഗ്രേഡ് ഇ6
മാസശമ്പളം -90,000 രൂപ മുതൽ 2,40,000
2. എഞ്ചിനീയർ (ഗ്രീൻ കെമിക്കൽസ്) - നാല് പോസ്റ്റ്
ഒബിസി വിഭാഗം - നാല് പോസ്റ്റ്
ഗ്രേഡ് - നാല് പോസ്റ്റ്
ഗ്രേഡ് ഇ2
മാസശമ്പളം - 50,000 രൂപ മുതൽ 1,60,000 രൂപ
യോഗ്യത
1. സീനിയ മാനേജർ
അംഗീകൃത സർവകലാശാലയിൽ നിന്ന് ബി ടെകിൽ 60 ശതമാനത്തിൽ മുകളിൽ മാർക്ക് നേടിയിരിക്കണം, കെമിക്കൽ പ്രോസസ് പ്ലാന്റുകളിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. 47 വയസിനുതാഴെ പ്രായമുള്ളവരാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
2. എഞ്ചിനീയർ ഇ2 ഗ്രേഡ്
അംഗീകൃത സർവകലാശാലയിൽ നിന്ന് 60 ശതമാനത്തിൽ മുകളിൽ മാർക്ക് നേടി ബി ടെക് പാസായിരിക്കണം. പെട്രോകെമിക്കൽ പ്ലാന്റുകളിൽ നാലുവർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. 32 വയസിനു താഴെ പ്രായമുള്ളവരാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷാ ഫീസ്
ജനറൽ, ഒബിസി, ഇഡബ്ല്യഎസ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസായി 300 രൂപയും എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ട. എഴുത്തുപരീക്ഷ, അഭിമുഖം, മെഡിക്കൽ പരിശോധന എന്നീ ഘട്ടങ്ങളിലൂടെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |