നെടുമങ്ങാട്: അരുവിക്കര ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ എം.എൽ.എ ഫണ്ടിൽ നിന്ന് 30 ലക്ഷം മുടക്കി നിർമ്മിച്ച ഹൈടെക് കമ്പ്യൂട്ടർ ലാബ് അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡന്റ് ആർ.സുനിൽ സ്വാഗതം പറഞ്ഞു.അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ഷജിത.എസ്,ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.കെ.ആർ.ഷൈജു,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽ.പി.മായാദേവി,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വിജയൻനായർ,വാർഡ് മെമ്പർ രഞ്ജിത എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |