
ആലപ്പുഴ: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായുള്ള മെഗാ തൊഴിൽമേള നാളെ നടക്കും.സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരള (എസ്.ഡി.പി.കെ) സെന്ററുകൾ മുഖേന വെർച്വൽ തൊഴിൽ മേളയും കാർമൽ പോളിടെക്നിക് കോളേജ് പുന്നപ്ര, കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കാർത്തികപ്പള്ളി കോളേജുകളിൽ നേരിട്ടുമാണ് മേള. രാവിലെ 9.30 മുതൽ മേള ആരംഭിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. 60,000 ഒഴിവുകളുണ്ട്. വെർച്വൽ ജോബ് ഫെയറിൽ പങ്കെടുക്കാൻ ഡി.ഡബ്ല്യു.എം.എസ് പോർട്ടൽ വഴി ഇന്ന് വരെ അപേക്ഷിക്കാം.ഫോൺ: 9037048977.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |